ഗ്രേ­റ്റര്‍ നോ­യി­ഡ: റോ­ഡ് വി­ക­സ­ന­ത്തിനായി കര്‍­ഷ­ക ഭൂ­മി ഏ­റ്റെ­ടു­ക്കു­ന്ന­തി­നെ­തിരെ ഉ­ത്തര്‍ പ്ര­ദേ­ശില്‍ ന­ട­ന്നു­വ­രുന്ന ക­ലാ­പ­ത്തില്‍ ഇ­ന്ന് ഒ­രാള്‍ കൂ­ടി മ­രിച്ചു. മൊത്തം 2 പോ­ലീ­സു­കാ­രും 2 കര്‍­ഷ­ക­രു­മടക്കം 4 പേ­രാണ് മ­രി­ച്ച­ത്. ­നോ­യി­ഡ, ഗ്രേ­റ­റര്‍ നോ­യി­ഡ, ഭ­ട്ട തു­ടങ്ങിയ പ്ര­ദേ­ശ­ങ്ങ­ളി­ലാ­ണ് ക­ലാ­പം ന­ട­ക്കു­ന്ന­ത്.

ഉ­ത്തര്‍ പ്ര­ദേ­ശ് സര്‍­ക്കാര്‍ യ­മു­നാ എ­ക്‌­സ്­പ്ര­സ് വേ പദ്ധ­തി ന­ട­പ്പാ­ക്കു­ന്ന­തി­നു­വേ­ണ്ടി­യാ­ണ് ഭൂ­മി ഏ­റ്റെ­ടു­ക്കു­ന്ന­ത്. 111 ദി­വ­സ­മാ­യി സമ­രം നട­ന്നു വ­രി­ക­യാ­യി­രു­ന്നു. ഇ­തി­നി­ടെ റോ­ഡ് വി­കസ­നം പരി­ശോ­ധി­ക്കാ­നെത്തി­യ ഉ­ത്തര്‍­പ്ര­ദേ­ശ് സ്‌­റ്റേ­റ്റ് റോ­ഡ് ട്രാന്‍സ്‌­പോര്‍­ട് കോര്‍­പ്പ­റേ­ഷന്‍ (യു.പി.എ­സ്.ആര്‍.ടി) ജി­വ­ന­ക്കാ­രെ സ­മ­ര­ക്കാര്‍ ബ­ന്ധി­ക­ളാ­ക്കി­യി­രുന്നു. ഇവ­രെ ര­ക്ഷി­ക്കാ­നാ­യി പോ­ലീ­സ് ഇ­ട­പെ­ട്ട­താ­ണ് പ്ര­ശ­്‌ന­ങ്ങള്‍ വ­ഷ­ളാ­ക്കി­യ­ത്. തു­ടര്‍­ന്ന് പോ­ലീ­സ് ­ലാ­ത്തി­ച്ചാര്‍ജും ക­ണ്ണീര്‍ വാത­ക പ്ര­യോ­ഗവും തു­ട­ങ്ങിയത്. ഇ­തി­നി­ട­യില്‍ കര്‍­ഷ­ക­രു­ടെ ഭാഗ­ത്തു നി­ന്ന് വെ­ടി­വെ­പ്പ് തു­ട­ങ്ങി. വെ­ടി­വെ­പ്പില്‍ 2 പോ­ലീ­സുകാര്‍ മ­രിച്ചു.

സ­മ­ര­ത്തി­ന് നേ­തൃത്വം നല്‍­കി­യി­രു­ന്ന മന്‍­വീര്‍ തൈ­വ­തി­ക്കെ­തി­രെ പോ­ലീ­സു­കാര്‍ വെ­ടി­വെ­ച്ചി­രുന്നു. അ­ദ്ദേഹ­ത്തെ ര­ക്ഷി­ക്കു­ന്ന­തി­നു­ള്ള ശ്ര­മ­ത്തി­നി­ട­യി­ലാ­ണ് ഹരി ഓം എ­ന്ന കര്‍­ഷ­കന്‍ കൊല്ല­പ്പെ­ട്ടത്. ഇ­ന്ന് ഒ­രു കര്‍­ഷ­കന്‍ കൂ­ടി കൊല്ല­പ്പെ­ട്ടു.

ക­ലാ­പം അ­ടി­ച്ച­മര്‍­ത്താന്‍ പോ­ലീ­സി­നേയും ക­ലാ­പ­ങ്ങള്‍ അ­ടി­ച്ച­മര്‍­ത്തു­ന്ന­തി­ന് പ്ര­ത്യേ­കം പ­രി­ശീല­നം ല­ഭി­ച്ച സേ­ന­യേയും സര്‍­ക്കാര്‍ വി­ന്യ­സി­പ്പി­ച്ചി­രു­ന്നു.കര്‍­ഷ­ക­രു­മാ­യി ചര്‍­ച്ച ന­ട­ത്താന്‍ ജില്ലാ ക­ള­ക്ടര്‍ ദീപ­ക് അ­ഗര്‍­വാളും എ­ത്തി­യി­രുന്നു. അ­ദ്ദേ­ഹ­ത്തിനും വെ­ടി­യേറ്റു. മു­ഖ്യ­മ­ന്ത്രി മാ­യാ­വ­തി­ വ­രാ­തെ ബന്ധിക­ളെ വി­ട്ടയ­ക്കി­ല്ലെ­ന്ന­ാണ് സ­മ­ര­ക്കാ­രു­ടെ നി­ല­പാട്. ബ­ന്ധിക­ളെ ഉ­പ­ദ്ര­വി­ക്കി­ല്ലെ­ന്ന് സ­മ­ര­ക്കാര്‍ ഉറ­പ്പ് നല്‍­കി­യി­ട്ടുണ്ട്.