എഡിറ്റര്‍
എഡിറ്റര്‍
യോഗി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ആശുപത്രിയില്‍ നിന്ന് രോഗികളെ പുറത്താക്കി
എഡിറ്റര്‍
Sunday 28th May 2017 12:27pm

ആഗ്ര: മന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ വലഞ്ഞത് പാവപ്പെട്ട രോഗികള്‍. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് സംഭവം. ആരോഗ്യമന്ത്രി അശുതോഷ് ഠണ്ഡന്‍ സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണ് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗികളെ പുറത്താക്കിയത്.

ആശുപത്രിയിലെ അസൗകര്യങ്ങള്‍ മറച്ച് വെച്ച് സേവനം കാര്യക്ഷമമാണെന്ന് മന്ത്രിയെ ബോധ്യപ്പെടുത്താനാണ് രോഗികളെ ആശുപത്രിയില്‍ നിന്ന് പുറത്താക്കിയത്. തിരക്കേറിയ ആശുപത്രിയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സുഗമമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു അധികൃതരുടെ ശ്രമം.


Also Read: മലപ്പുറത്ത് വിഗ്രഹം തകര്‍ത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ നടത്തിയത് വന്‍കലാപത്തിനുള്ള ആഹ്വാനം; സംഘപരിവാറിന്റെ പാഴായിപ്പോയ നീക്കങ്ങള്‍ ഇങ്ങനെ


ഇന്നലെ രാവിലെയാണ് ആരോഗ്യമന്ത്രി ആശുപത്രി സന്ദര്‍ശിക്കാനെത്തിയത്. ആശുപത്രിയുടെ പ്രവര്‍ത്തനം വിലയിരുത്തുകയായിരുന്നു സന്ദര്‍ശനോദ്ദേശം. മന്ത്രി എത്തുന്നതിന് മുന്നോടിയായി അത്യാഹിതവിഭാഗത്തില്‍ അടക്കമുള്ള രോഗികളെ അധികൃതര്‍ താല്‍ക്കാലികമായി കോമ്പൗണ്ടിലേക്ക് മാറ്റുകയായിരുന്നു.

ഗ്ലൂക്കോസ് കയറ്റിക്കൊണ്ടിരുന്നവരും ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെ ശ്വസിച്ചിരുന്നവരും പുറത്താക്കിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. മന്ത്രി പോയാലുടന്‍ പഴയ സ്ഥലത്തേക്ക് എത്തിക്കാമെന്നും രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഒന്ന് ‘അഡ്ജസ്റ്റ്’ ചെയ്യണമെന്നും പറഞ്ഞാണ് അധികൃതര്‍ രോഗികളെ പുറത്താക്കിയത്.


Don’t Miss: എം.ബി രാജേഷ് എം.പിയെ തെറ്റിദ്ധരിപ്പിച്ച് ചര്‍ച്ചക്കെത്തിച്ച് അര്‍ണബ് ഗോസ്വാമി; അര്‍ണബ് ആര്‍.എസ്.എസിന്റെ മീഡിയാ ഗുണ്ടയെന്ന് എം.പി


ഗുരുതരാവസ്ഥയിലായിരുന്ന ഒരാളെ ആംബുലന്‍സിലേക്കാണ് കൊണ്ടപോയത്. ഡ്രിപ്പിട്ടിരുന്ന ഒരു കുട്ടിയെ പുറത്താക്കിയതിനെ തുടര്‍ന്ന് അവനെ അമ്മ മടിയില്‍ കിടത്തി ഡ്രിപ്പിന്റെ കുപ്പിയും കയ്യില്‍ പിടിച്ചിരിക്കുകയായിരുന്നു. ആശുപത്രിയുടെ മനുഷ്യത്വരഹിതമായ നടപടിയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്.

Advertisement