ലക്നൗ: നോയിഡയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ കൂട്ട ബലാത്സംഗത്തെക്കുറിച്ചുള്ള യു.പി നഗരവികസനകാര്യ മന്ത്രി സുരേഷ് ഖന്നയുടെ പ്രസ്താവന വിവാദമാകുന്നു. ബലാത്സംഗ വിഷയം ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ക്രമസമാധാനത്തെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടായിരുന്നു കുറ്റകൃത്യങ്ങള്‍ പൂര്‍ണ്ണമായും തടയുമെന്ന് ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണം.


Also read കാരന്തൂര്‍ മര്‍ക്കസിലേക്ക് വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ അക്രമം; പൊലീസ് ലാത്തിവീശി; സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്


കഴിഞ്ഞ ദിവസമാണ് യു.പിയില്‍ ഗൃഹനാഥനെ കൊലപ്പെടുത്തി നാല് സ്ത്രീകളെ കൂട്ടമാനഭംഗത്തിന് ഇയാക്കിയിരുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു എന്‍.ഡി.ടി.വി ലേഖകന്‍ സംസ്ഥാനത്തെ ക്രമസമാധാനത്തെക്കുറിച്ച് മന്ത്രിയോട് ചോദ്യം ചോദിച്ചത്. എന്നാല്‍ തികച്ചും നിരുത്തരവാദപരമായ മറുപടിയായിരുന്നു ലേഖകന് മന്ത്രി നല്‍കിയത്.

‘ഉത്തര്‍പ്രദേശ് ഒരു വലിയ സംസ്ഥാനമാണ്. പൂര്‍ണമായും കുറ്റകൃത്യവിമുക്തമാക്കാമെന്ന് ഞങ്ങള്‍ ആര്‍ക്കും വാക്ക് നല്‍കിയിട്ടില്ല’ എന്നായിരുന്നു സുരേഷ് ഖന്നയുടെ മറുപടി. മന്ത്രിയുടെ പ്രതികരണം ദേശീയ തലത്തില്‍ തന്നെ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.


Dont miss 125 കോടി ജനങ്ങളുള്ള രാജ്യത്ത് എല്ലാവര്‍ക്കും തൊഴില്‍ ലഭ്യമാക്കുക എന്നത് അസാധ്യം: അമിത് ഷാ 


കാറില്‍ യാത്ര ചെയ്യുകയായിരുന്ന നാല് സ്ത്രീകളെയാണ് വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ആറംഗ സംഘം കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ഇവരെ തടയാന്‍ ശ്രമിച്ച യുവാവിനെ ആക്രമികള്‍ വെടിവച്ചു കൊല്ലുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ച ശേഷം രാത്രി മടങ്ങുകയായിരുന്നു കുടുംബം ഉത്തര്‍പ്രദേശിലെ ജേവര്‍-ബുലന്ദേശ്വര്‍ ഹൈവേയില്‍ വെച്ചാണ് ആക്രമത്തിനിരയായത്.