അലഹബാദ്: ഉത്തര്‍പ്രദേശ് സ്റ്റാമ്പ് ആന്‍ഡ് ജുഡീഷ്യല്‍ വകുപ്പു മന്ത്രി നന്ദ് ഗോപാല്‍ ഗുപ്തക്കുനേരെ ബോംബാക്രമണം. ആക്രമണത്തില്‍ മന്ത്രിയുടെ രണ്ട് അംഗരക്ഷകര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഗുപ്തയെയും മാധ്യമപ്രവര്‍ത്തകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുപ്ത അബോധാവസ്ഥയിലാണ്.

റോഡരികില്‍ പാര്‍ക്കുചെയ്ത സ്‌കൂട്ടറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിയത്. മന്ത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങിയപ്പോഴാണ് സ്‌ഫോടനം നടന്നതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് അഞ്ചംഗ സംഘം മന്ത്രിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ നിറയൊഴിക്കുകയുമായിരുന്നു. സ്‌ഫോടനത്തെക്കുറിച്ച അന്വേഷിക്കന്‍ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.