ലഖ്‌നൗ: ഉത്തര്‍പ്രദേശ് മന്ത്രി നന്ദഗോപാല്‍ ഗുപ്തക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ക്ക് സമാജ്വാദി പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്. സംഭവത്തിനുപിന്നില്‍ സമാജ് വാദി പാര്‍ട്ടിക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

യു പി മന്ത്രിസഭയിലെ സ്റ്റാമ്പ് ആന്‍ഡ് ജുഡീഷ്യല്‍ വകുപ്പ് മന്ത്രിയായ നന്ദഗോപാലിനുനേരെ ഇന്നലെയായിരുന്നു ആക്രമണം നടന്നത്. റോഡരികില്‍ പാര്‍ക്കുചെയ്ത സ്‌കൂട്ടറില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു.