എഡിറ്റര്‍
എഡിറ്റര്‍
പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐയെ തല്ലി സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തരവന്‍; വീഡിയോ
എഡിറ്റര്‍
Wednesday 10th May 2017 9:35pm

 

ഇറ്റാ: പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.ഐയെ മര്‍ദ്ദിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ അനന്തരവന്‍. ആശുപത്രി ജീവനക്കാരനെ മര്‍ദ്ദിച്ചതിന് കസ്റ്റഡിയിലെടുത്ത വ്യക്തിയാണ് പൊലീസ് സ്റ്റേഷനില്‍ വച്ച് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തത്.

ഉത്തര്‍പ്രദേശിലെ ഇറ്റായിലാണ് സിനിമാ കഥകളെ അനുസ്മരിപ്പിക്കും വിധം മോഹിത് യാദവ് എസ്.ഐയെ കയ്യേറ്റം ചെയ്തത്. യു.പിയിലെ നിയമസഭാ കൗണ്‍സില്‍ ചെയര്‍മാനും സമാജ് വാദി പാര്‍ട്ടി നേതാവുമായ രമേശ് യാദവിന്റെ അനന്തരവനാണ് മോഹിത് യാദവ്.


Also read സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് പത്തൊമ്പത് കാരിയെ ജീവനോടെ കുഴിച്ചുമൂടി; രണ്ട് മണിക്കൂറിനു ശേഷം നാട്ടുകാര്‍ കുട്ടിയെ രക്ഷിച്ചു; വീഡിയോ


രാവിലെ ഗവര്‍ണ്‍മെന്റ് ആശുപത്രിയില്‍ മറ്റൊരാള്‍ക്കൊപ്പം എക്സറെ എടുക്കാനെത്തിയ മോഹിത് താന്‍ രമേശ് യാദവിന്റെ അനന്തരവനാണെന്നും തനിക്ക് വി.ഐ.പി പരിഗണന വേണമെന്നും ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. തര്‍ക്കത്തെത്തുടര്‍ന്ന് ഇയാള്‍ എക്സ്റേ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു.

പിന്നീട് ഡോക്ടര്‍മാരോടും തട്ടിക്കയറാന്‍ തുടങ്ങിയ ഇയാളെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇവിടെ വച്ചും അമ്മാവന്റെ പേരിന്റെ പിന്‍ബലത്തില്‍ ഇയാള്‍ ധാര്‍ഷ്ട്യം തുടരുകയായിരുന്നു. എസ്.ഐയെ മര്‍ദ്ദിച്ച മോഹിത് മറ്റൊരു ഉദ്യോഗസ്ഥന്റെ കോളറില്‍ കയറി പിടിക്കുകയും ചെയ്തു.

സബ്ബ് ഇന്‍സ്‌പെക്ടര്‍ ജിതേന്ദ്ര കുമാറിനാണ് രാഷ്ട്രീയക്കാരനായ അമ്മാവന്റെ പേരുപറഞ്ഞുള്ള മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. സംഭവം വിവാദമായതോടെ അനന്തരവന്റെ പ്രവര്‍ത്തിയെ തള്ളി എം.എല്‍.എ രമേശ് യാദവ് രംഗത്തെത്തിയിട്ടുണ്ട്.

വീഡിയോ: 

Advertisement