ലഖ്നൗ: ഒന്‍പതുകാരിയുടെ മൃതദേഹം കൊണ്ടു പോകാന്‍ ആശുപത്രി അധികൃതര്‍ ആംബുലന്‍സ് നിഷേധിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മാവന്‍ മൃതദേഹം സൈക്കിളില്‍ കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ കൗസാംമ്പി ജില്ലയിലാണ് അമ്മാവന് കുട്ടിയുടെ മൃതദേഹം സൈക്കിളില്‍ കൊണ്ടു പോയത്.


Also read സംഘപരിവാര നയങ്ങളെ ജനാധിപത്യശക്തികള്‍ ഒന്നിച്ച് നിന്ന് എതിര്‍ക്കണം; അമിത് ഷാ വന്നതോടെ അക്രമങ്ങള്‍ വര്‍ധിച്ചെന്നും പിണറായി


മകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താനായി കുട്ടിയുടെ അച്ഛന്‍ അലഹബാദിലേക്ക് പോയ സമയത്തായിരുന്നു പെണ്‍കുട്ടി മരിച്ചത്. ഇതേ തുടര്‍ന്നാണ് അമ്മാവന് സൈക്കിള്‍ വാടകയ്‌ക്കെടുത്ത് മജന്‍പൂര്‍ ടെഹ്‌സിലെ വീട്ടിലേക്ക് സൈക്കിളില്‍ മൃതദേഹം കൊണ്ടുപോകേണ്ടി വന്നത്.

യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയില്‍ പശുക്കള്‍ക്കായി ആംംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുമ്പോഴാണ് കുട്ടിയുടെ മൃതദേഹം സൈക്കിളില്‍ കൊണ്ടു പോയത്. ആശുപത്രിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കാണ് സൈക്കിളില്‍ മൃതദേഹവുമായി കുടുംബം സഞ്ചരിച്ചത്.


Dont miss ‘സംഘപരിവാരത്തിന്റേത് വ്യാജവാര്‍ത്തകളുടെ കലവറ’; വ്യാജവാര്‍ത്തകളും അവയിലൊന്നിന്റെ ഉറവിടവും ആള്‍ട്ട് ന്യൂസ് കണ്ടെത്തിയ രീതി


രാജ്യത്ത് മൃതദേഹം തലചുമടായും ബൈക്കില്‍ കെട്ടിവച്ചും കൊണ്ടു പോകുന്ന സന്ദര്‍ഭങ്ങള്‍ സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍ക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ എസ്.കെ.ഉപാദ്ധ്യായ പറഞ്ഞു.