ലക്നൗ: ഒന്നര ലക്ഷം രൂപ ലോണെടുത്ത കര്ഷകന് ഒരു പൈസയുടെ ഇളവ് പ്രഖ്യാപിച്ച് യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. യു.പി സര്‍ക്കാരിന്റെ വായ്പാ ഇളവ് പദ്ധതിയായ റിന് മോചന് യോജന പദ്ധതിയിലാണ് ചിദ്ധി എന്ന കര്ഷകന് സര്‍ക്കാരിന്റെ ‘ സഹായം ‘ കിട്ടിയത്.
കൃഷിയാവശ്യത്തിനായി ചിദ്ധി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് ഒന്നരലക്ഷം രൂപയുടെ ലോണെടുത്തത്. ആറു വര്‍ഷം മുമ്പായിരുന്നു ലോണെടുത്തിരുന്നത്. പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയാണ് ഇളവ് ലഭിക്കേണ്ടതെന്ന് ഇയാള്‍ പറയുന്നു.
ഈ വര്‍ഷം ഏപ്രിലിലാണ് യോഗി സര്‍ക്കാര്‍ റിന് മോചന് യോജന പദ്ധതി ആവിഷ്കരിച്ചത്. ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയതാകാമെന്ന് കരുതി അവരെ മൂന്നുവട്ടം സമീപിച്ചെങ്കിലും യാതൊരു ഗുണവുമുണ്ടായില്ലെന്ന് ചിദ്ധിയുടെ മകന് ബന്‍വാരി ലാല്‍ പറയുന്നു.
നേരത്തെയും യോഗി സര്‍ക്കാരിന്റെ വായ്പാ ഇളവ് പദ്ധതിയിലെ ക്രമക്കേടുകള്‍ പുറത്തുവന്നിരുന്നു. സര്‍ക്കാരിന് കര്‍ഷകരോട് ആത്മാര്‍ത്ഥതയില്ലെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. കര്‍ഷകരുടെ എണ്ണം നിര്‍ണ്ണയിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.