ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 62 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ തവണ ആകെ 45 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ് നില.

വോട്ടെടുപ്പിന് കനത്ത സുരക്ഷാസന്നാഹമാണ് ഏര്‍പ്പെടുത്തിയത്. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ടുലക്ഷത്തോളം പോലീസുകാര്‍ക്കൊപ്പം 680 കമ്പനി കേന്ദ്രസേനയെയും വിന്യസിച്ചിരുന്നു. കാര്യമായ അക്രമ സംഭവങ്ങള്‍ വോട്ടെടുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Subscribe Us:

പത്ത് ജില്ലകളിലായി 55 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട പോളിങ് നടന്നത്. സീതാപൂര്‍, ബാറാബംഗി, ഫൈസാബാദ്, അംബേദ്ക്കര്‍ നഗര്‍, ബഹ്‌റെയ്ക്, ശ്രാവസ്തി, ബാല്‍റാംപുര്‍, ഗൊന്‍ദ, സിദ്ദാര്‍ത്ഥ് നഗര്‍, ബാസ്തി തുടങ്ങിയ മണ്ഡലങ്ങളിലായിരുന്നു ഇന്ന് വോട്ടെടുപ്പ്. രണ്ടു മന്ത്രിമാരും 31 എം.എല്‍.എ.മാരും 15 മുന്‍മന്ത്രിമാരും ആദ്യഘട്ടത്തില്‍ ജനവിധി തേടിയവരില്‍ ഉള്‍പ്പെടുന്നു.

ഇന്ന് വോട്ടെടുപ്പ് നടന്ന 55 മണ്ഡലങ്ങളില്‍ 30 എണ്ണം നിലവില്‍ ഭരണകക്ഷിയായ ബി.എസ്.പി.യുടെ കൈയിലാണ്. എസ്.പി. (12), കോണ്‍ഗ്രസ് (2), ബി.ജെ.പി. (1) എന്നിങ്ങനെയാണ് മറ്റു കക്ഷികളുടെ നില.

Malayalam News

Kerala News in English