Categories

യു പി­യില്‍ കര്‍­ഷ­കര്‍­ക്ക് നേ­രെ പോ­ലീ­സ് വെ­ടി­വെ­പ്പ്; ര­ണ്ട് മരണം

ല­ക്‌­നൗ: ഉ­ത്തര്‍ പ്ര­ദേ­ശി­ലെ അ­ലി­ഗ­റില്‍ കര്‍­ഷ­ക പ്ര­ക്ഷോ­ഭ­ത്തി­ന് നേ­രെ പോ­ലീ­സ് ന­ടത്തി­യ വെ­ടി­വെ­പ്പില്‍ ര­ണ്ട് മ­രണം. കര്‍­ഷ­കനും പോ­ലീ­സു­കാ­ര­നു­മാണ് കൊല്ല­പ്പെട്ടത്. താ­ജ് ഇ­ട­നാ­ഴി­ക്ക് വേ­ണ്ടി സ്ഥ­ല­മേ­റ്റെ­ടു­ക്ക­ലി­ന് മ­തിയാ­യ ന­ഷ്ട­പ­രി­ഹാ­രം ആ­വ­ശ്യ­പ്പെ­ട്ട് പ്ര­ക്ഷോ­ഭ­ത്തി­ലേര്‍­പ്പെ­ട്ടി­രി­ക്കു­ന്ന കര്‍­ഷ­ക­രു­മാ­യാ­ണ് പോ­ലീ­സ് ഏ­റ്റ­മു­ട്ടി­യ­ത്. 7 വ­യ­സു­കാ­രന്‍ പ്ര­ശാന്ത്, സ­ബ് ഇന്‍­സ്‌­പെ­ക്ടര്‍ വി­ജേ­ന്ദ്ര എ­ന്നി­വ­രാ­ണ് കൊല്ല­പ്പെ­ട്ടത്.

2000ത്തോ­ളം വ­രു­ന്ന കര്‍­ഷ­ക­രാ­ണ് ജി­കാര്‍­പൂര്‍ ഗ്രാ­മ­ത്തില്‍ പ്ര­ക്ഷോ­ഭ­ം ന­ട­ത്തി­യത്. സ­മ­ര നേ­താ­വ് ബാ­ബു ക­തേ­ലിയ­യെ പോ­ലീ­സ് അ­റ­സ്­റ്റ് ചെ­യ്­ത­തോ­ടെ­യാ­ണ് സം­ഘര്‍­ഷ­ത്തി­ന് തു­ട­ക്ക­മാ­യ­ത്. രോ­ഷാ­കു­ല­രമാ­യ ജ­ന­ക്കൂ­ട്ടം നി­രവ­ധി വാ­ഹ­ന­ങ്ങള്‍­ക്ക് തീ­യിട്ടു. ര­ണ്ട് പോ­ലീ­സ് ഔ­ട്ട് പോ­സ്­റ്റു­കളും ഒ­രു പോ­സ്‌­റ്റോ­ഫീസും അ­ഗ്നി­ക്കി­ര­യാ­യി. പ­രി­ക്കേ­റ്റ അ­ഞ്ച് കര്‍­ഷ­കരെ വിവി­ധ ആ­ശു­പ­ത്രി­ക­ളില്‍ പ്ര­വേ­ശി­പ്പി­ച്ചി­ട്ടു­ണ്ട്.

ക­ഴി­ഞ്ഞ ഒ­രാ­ഴ്­ച­യാ­യി കര്‍­ഷകര്‍ ഇ­വി­ടെ പ്ര­ക്ഷോ­ഭ­ത്തി­ലാ­ണെ­ന്ന് രാ­ഷ്ട്രീയ ലോ­ക് ദള്‍ എം എല്‍ എ സ­ത്­പാല്‍ ചൗധ­രി വ്യ­ക്ത­മാക്കി. സ­മാ­ധാ­ന­പ­ര­മാ­യി നട­ത്തി വ­ന്ന പ്ര­ക്ഷോ­ഭം പോ­ലീ­സ് ന­ട­പ­ടി­കള്‍ കാ­ര­ണ­മാ­ണ് സം­ഘര്‍­ഷ­ഭ­രി­ത­മാ­യ­തെ­ന്ന് അ­ദ്ദേ­ഹം വ്യ­ക്ത­മാ­ക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.