എഡിറ്റര്‍
എഡിറ്റര്‍
മായവതിയുടെ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍
എഡിറ്റര്‍
Saturday 11th March 2017 8:31pm

 

ന്യൂദല്‍ഹി: വോട്ടിംങ് മെഷീനില്‍ കൃത്യമം നടന്നെന്ന മായവതിയുടെ ആരോപണം നിലനില്‍ക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യു.പി തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വോട്ടിംങ് മെഷിന്‍ കൃത്യതയുള്ളതായിരുന്നില്ലെന്നും ആര്‍ക്ക് വോട്ട് ചെയ്താലും ബി.ജെ.പിയ്ക്ക് ലഭിക്കുന്ന വിധത്തിലാണ് മെഷീനുകള്‍ ക്രമീകരിച്ചിരുന്നതെന്നുമുള്ള ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു ഇലക്ഷന്‍ കമ്മീഷണര്‍.


Also read അലയടിച്ചത് ഭരണ വിരുദ്ധ വികാരം തന്നെ; മുഖ്യമന്ത്രിമാരുള്‍പ്പെടെ തോറ്റ പ്രമുഖരെ അറിയാം 


തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമായിരുന്നെന്നും മുസ്‌ലിം ഭൂരിപക്ഷ മേഖലയില്‍ വരെ ബി.ജെ.പിയ്ക്ക് വോട്ടുകള്‍ ലഭിച്ചെന്നുള്ളത് അവിശ്വസനീയമാണെന്നും ആര്‍ക്ക് വോട്ട് ചെയ്താലും അത് ബി.ജെ.പിക്ക് ലഭിക്കുന്ന തരത്തിലായിരുന്നു വോട്ടിംങ് യന്ത്രങ്ങളെന്നുമായിരുന്നു മായവതിയുടെ ആരോപണം.

യു.പി മുഖ്യമന്തി അഖിലേഷ് യാദവും വിഷയത്തില്‍ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അത് പരിശോധിക്കണമെന്നുമായിരുന്നു അഖിലേഷ് പറഞ്ഞത്. എന്നാല്‍ മായവതിയുടെ ആരോപണങ്ങള്‍ കമ്മീഷന്‍ തള്ളിക്കളയുകയായിരുന്നു.

Advertisement