ലഖ്‌നൗ: അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുടെ വാക്കുകള്‍ വിവാദത്തില്‍. യോഗി മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥരോടായി നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായിരിക്കുന്നത്.

നിങ്ങള്‍ സമ്പാദിച്ചുകൊള്ളൂ എന്നാല്‍ അധികമാകരുത് എന്നായിരുന്നു കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നത്. അഴിമതിക്ക് പ്രോത്സാഹനം നല്‍കുന്ന പ്രസ്താവനയാണ് മന്ത്രി നടത്തിയതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്.


Also Read: ‘അതെ ഞങ്ങളും അവള്‍ക്കൊപ്പം’; നടിക്ക് പിന്തുണയുമായി ഐ.സി.യു


‘കരാറുകാര്‍ പണമുണ്ടാക്കുന്നകാര്യം എല്ലാവര്‍ക്കും അറിയാം. എന്നാല്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്ന തുക കൊള്ളയടിക്കാന്‍ പാടില്ല. പണമുണ്ടാക്കിക്കൊള്ളൂ, ഭക്ഷണത്തില്‍ ഉപ്പുചേര്‍ക്കുന്നതുപോലെ മാത്രം. ബിസിനസ് നടത്തുന്നതും പണമുണ്ടാക്കുന്നതും തെറ്റല്ല. എന്നാല്‍ പൊതുമുതല്‍ കൊള്ളയടിക്കുന്നവരെ ബി.ജെ.പി സര്‍ക്കാര്‍ വെറുതെവിടില്ല’ എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.

പണമുണ്ടാക്കിക്കൊള്ളൂ എന്ന ആഹ്വാനം അഴിമതി നടത്തുന്നതിനുള്ള മന്ത്രിയുടെ സമ്മതമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായെത്തിയ ബി.ജെ.പി നേതൃത്വം മന്ത്രിയുടെ വാക്കുകള്‍ വളച്ചൊടിക്കുകപ്പെട്ടിരിക്കുകയാണെന്നാണ് പറയുന്നത്. അഴിമതിക്കെതിരെ പോരാടുന്നയാളാണ് മൗര്യയെന്നാണഅ ഇവരുടെ വാദം.