എഡിറ്റര്‍
എഡിറ്റര്‍
പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് നേരെ യു.പിയിലെ പൊലീസ് സ്റ്റേഷനില്‍ ലൈംഗികാതിക്രമം; വീഡിയോ
എഡിറ്റര്‍
Sunday 4th June 2017 3:52pm


മെയിന്‍പുരി: തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയ സഹോദരിമാര്‍ക്ക് നേരെ പൊലീസിന്റെ ലൈംഗികാതിക്രമം. സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ ഉദ്യോഗസ്ഥനെതിരെ അധികൃതര്‍ നടപടിയെടുത്തു.


Also read അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയ വിവാഹം കഴിക്കുന്നത് മതം മാറ്റാനെന്നു പറയുന്നവര്‍ കണ്ടു പഠിക്കണം അന്‍ഷിദയെയും ഗൗതമിനെയും


യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയതിന് പിന്നാലെ യു.പിയില്‍ കുറ്റകൃത്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നടപടിയും വിവാദമായിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ കര്‍ഹാല്‍ ഗെയ്റ്റ് പോലീസ് സ്റ്റേഷനിലാണ് പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.

തങ്ങളെ അപമാനിച്ചയാള്‍ക്കെതിരെ പരാതി പറയാനെത്തിയ സഹോദരിമാര്‍ക്ക് അതിലും വലിയ അനുഭവമായിരുന്നു സ്‌റ്റേഷനില്‍ നിന്ന് നേരിടേണ്ടി വന്നത്. സംഭവം വിവാദമായെങ്കിലും പെണ്‍കുട്ടികളെയാണ് പൊലീസുകാര്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്.

സ്റ്റേഷനിലെത്തിയ പെണ്‍കുട്ടികളില്‍ ഒരാളോട് ഈശ്വരി പ്രസാദ് എന്ന പൊലീസുകാരന്‍ മോശമായി പെരുമാറുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടികള്‍ തങ്ങളെയാണ് അവഹേളിച്ചതെന്നാണ് പൊലീസുകാര്‍ പറയുന്നത്. താന്‍ കൈയില്‍ പിടിച്ചിട്ടേയുള്ളവുവെന്നും അക്രമിച്ചിട്ടില്ലെന്നും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും പറയുന്നു.


Dont miss അലവലാതി ഷാജിക്ക് പിന്നാലെ തൊരപ്പന്‍ രാജീവും; കേരളം പാക്കിസ്ഥാന്‍ തന്നെയെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖറിനെ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ


Advertisement