എഡിറ്റര്‍
എഡിറ്റര്‍
‘ഇഫ്താറോ ഇവിടെയോ?’; യു.പി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇത്തവണ ഇഫ്താര്‍ വിരുന്നില്ല; നിര്‍ത്തലാക്കുന്നത് വര്‍ഷങ്ങളായി തുടരുന്ന ചടങ്ങ്
എഡിറ്റര്‍
Monday 5th June 2017 11:51am


ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ വസതിയില്‍ ഇത്തവണ ഇഫ്താര്‍ വിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിമാര്‍ തുടര്‍ന്നു വന്ന മതസൗഹാര്‍ദ്ദത്തിന്റെ പാരമ്പര്യമാണ് യോഗി ആദിത്യനാഥിന്റെ കാലത്ത് നിര്‍ത്തലാക്കുന്നത്. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും നടത്തി വന്ന ചടങ്ങാണ് മുഖ്യമന്ത്രിയുടെ വസതിയിലെ ഇഫ്താര്‍ സംഗമം.


Also read താന്‍ സംഘപരിവാറുകാരനല്ലെന്ന് മുരളീ ഗോപി; പിണറായി വിജയനല്ല കൈതേരി സഹദേവന്‍


എന്നാല്‍ തന്റെ ഔദ്യോഗിക വസതിയായ 5കാളിദാസ് മാര്‍ഗില്‍ ഇത്തവണ ഇഫ്താര്‍ പാര്‍ട്ടി നടത്തേണ്ടതില്ലെന്ന നിലപാടിലാണ് യോഗിയും സര്‍ക്കാരും. ഇതിനുമുമ്പ് ഒരു തവണയും യു.പിയിലെ ബി.ജെ.പി സര്‍ക്കാര്‍ ഇഫ്താര്‍ വിരുന്ന് ഉപേക്ഷിച്ചിട്ടുണ്ട്. യു.പിയിലെ ബി.ജെ.പിയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായിരുന്ന രാം പ്രകാശ് ഗുപ്തയായിരുന്നു വിരുന്ന് ഉപേക്ഷിച്ച ആദ്യ ബി.ജെ.പി മുഖ്യമന്ത്രി.

മുന്‍ മുഖ്യമന്ത്രിമാരില്‍ നിന്നും യോഗി സ്വീകരിച്ച വ്യത്യസ്തമായ നിലപാടിനെതിരെ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് രംഗത്തെത്തിയിട്ടുണ്ട്.


Dont miss ‘നിങ്ങള്‍ നുണ പറയുകയാണ്’; മലപ്പുറത്ത് ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ കഴിയില്ലെന്ന സംഘപരിവാരത്തിന്റെ നുണപ്രചരണം പൊളിച്ചടുക്കി നിരുപമ റാവു


കേന്ദ്രത്തില്‍ അധികാരത്തിലെത്തി മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതുവരെ ഇഫ്ത്താര്‍ വിരുന്ന് നടത്തിയിട്ടില്ല. എന്നാല്‍ ഏപ്രിലിലെ ചൈത്ര നവരാത്രിയുടെ ആദ്യനാളില്‍ ബി.ജെ.പി നേതാക്കള്‍ക്കായി യോഗി വിരുന്ന് നടത്തിയിരുന്നു.

Advertisement