എഡിറ്റര്‍
എഡിറ്റര്‍
പെണ്ണായി പിറന്നതിന്റെ പേരില്‍ വീണ്ടും കൊല: ഇത്തവണ പഞ്ചാബിലും ഹരിയാനയിലും
എഡിറ്റര്‍
Wednesday 18th April 2012 9:00am

ചണ്ഡീഗഢ്:  പെണ്‍കുഞ്ഞാണെങ്കില്‍ കൊലപ്പെടുത്തിക്കളയുകയെന്ന പ്രാകൃതരീതി ഇന്ത്യയില്‍ വീണ്ടും. ക്രൂരമായി മര്‍ദ്ദിക്കപ്പെട്ട ഫലക്ക്, ബാംഗ്ലൂരില്‍ പിതാവിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ അഫ്രീന്‍, ഭോപ്പാലില്‍ പിതാവ് നിക്കോട്ടിന്‍ നല്‍കി കൊന്ന ചോരക്കുഞ്ഞ് എന്നീ സംഭവങ്ങള്‍ നമ്മള്‍ ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോഴിതാ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ മറ്റൊരു കൊലപാതകം കൂടി.

മൂന്നാം തവണയും പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീയെ ഭര്‍ത്താവ് കഴുത്ത് ഞെക്കി കൊന്നിരിക്കുകയാണ്. പഞ്ചാബിലെ ടാണ്‍ തരന്‍ ജില്ലയിലാണ് സംഭവം നടന്നത്.

പരാംജിത്ത് കൗര്‍ (35) ആണ് കൊല്ലപ്പെട്ടത്. പരാംജിത്തിനെ കൊലപ്പെടുത്തിയ ഭര്‍ത്താവ് നിഷാന്‍ സിംഗ് ഒളിവിലാണ്. പോലീസ് ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

അതിനിടെ ഹരിയാനയില്‍ പിതാവിന്റെ മര്‍ദ്ദനത്തിനിരയായ മൂന്ന് പെണ്‍കുട്ടികളിലൊരാള്‍ മരിച്ചു.  ഹരിയാനയിലെ ഝാജറിലാണ് സംഭവം. മൂന്ന് മക്കളെയും അച്ഛന്റെ അരികിലാക്കി അമ്മ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. ഇതില്‍ ദേഷ്യപ്പെട്ടാണ് പിതാവ് കുട്ടികളെ മര്‍ദ്ദിച്ചത്. കുട്ടികളെ മര്‍ദ്ദിച്ച മുകേഷിന്റെ അച്ഛനെത്തി ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരുക്കേറ്റ മൂന്ന് വയസുള്ള ഇളയമകള്‍ ആശുപത്രിയില്‍വച്ച് മരിക്കുകയായിരുന്നു.

Advertisement