യൂനുസ് വളപ്പില്‍

പണ്ട് മനു സ്മൃതിയില്‍ പറഞ്ഞു

ശൂദ്രന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞാല്‍ അവന്റെ നാവരിയണം.

കാണാന്‍ പാടില്ലാത്തത് കണ്ടാല്‍ അവന്റെ കണ്ണ് പൊട്ടിക്കണം.

കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടാല്‍ കാത് അറുക്കണം എന്ന്.

ജീസസ് ചൂഷിതരുടെയും പീഡിതരുടെയും മോചനത്തിന് വേണ്ടി ശബ്ദിച്ചപ്പോള്‍

നേരിന്റെയും നന്മയുടെയും പ്രതീകമായപ്പോള്‍

തിന്മയുടെ ശക്തികള്‍ ജീസസിനെ കുരിശിലേറ്റി.

ഗ്രീസിലെ ജനതയുടെ ബോധമണ്ടലത്തില്‍ യുക്തി ചിന്തയുടെ അഗ്‌നി പകര്‍ന്നപ്പോള്‍

ജനതയുടെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ചോദ്യം ചെയ്തപ്പോള്‍

സോക്രട്ടീസിനെ വിഷം കൊടുത്തു കൊന്നു.

വെളിച്ചവും വെളിപെടുത്തലുകളും എന്നും ജനവിരുദ്ധ ഭരണകൂടങ്ങള്‍ ഭയപ്പെടുന്നു.

ചൂഷക വര്‍ഗ തംബുരാക്കന്മാരും അവരുടെ ഭരണകൂടവും

ഒരു പാട് രഹസ്യങ്ങളുടെ കലവറയാണ്.

നാടിനെയും നാട്ടുക്കാരെയും കൊള്ളയടിക്കാനുള്ള പദ്ധതികള്‍.

അതിലേക്ക് വെളിച്ചം വീശുവാന്‍ ആരും മുതിരരുത്.

അതൊന്നും വെളിപ്പെടുത്തുവാന്‍ ആരും ശ്രമിക്കരുത്.

അമേരിക്കാന്‍ ഭരണകൂടം ഭരണവര്‍ഗം

ലോകത്തെ തമ്പുരാക്കന്മാരുടെ തമ്പുരാനാണ്

മുതലാളിത്ത വ്യവസ്ഥിതിയുടെ അച്ചാന്നിയാണ്.

ജൂലിയസ് അസാന്‌ജ്ജെ…..

നിങ്ങള്‍ അവരുടെ കപടതകള്‍ , അവരുടെ ക്രൂരതകള്‍ വെളിപ്പെടുത്തി.

നിങ്ങള്‍ പറയാന്‍ പാടില്ലാത്തത് പറഞു !

നിങ്ങള്‍ കാണാന്‍ പാടില്ലാത്തത് കണ്ടു !!

നിങ്ങള്‍ കേള്‍ക്കാന്‍ പാടില്ലാത്തത് കേട്ടു !!!

കണ്ടതും കേട്ടതും ലോകത്തിനു കൈമാറി !!!!.

നിങ്ങള്‍ തെറ്റ് ചെയ്തിരിക്കുന്നു !!!!!

ഇങ്ങിനെ പോയാല്‍

മാധ്യമ സ്വാതത്ര്യത്തിനു മേല്‍ ഞങ്ങള്‍ പുതിയ ചങ്ങലകള്‍ പണിയും !

നിങ്ങള്‍ സഞ്ചരിക്കുന്ന ജനാധിപത്യത്തിന്റെ നൂല്‍പാലം ഞങ്ങള്‍ തകര്‍ക്കും !!

എല്ലാ വെളിച്ചവും ഞങ്ങള്‍ കെടുത്തും !!!

നങ്ങളുടെ നഗ്‌നത കാണാതിരിക്കുവാന്‍ !!!!

‘എന്നെ നശിപ്പിച്ചാലും പുതിയ രേഖകള്‍ പുറത്തുവരും’