വാഷിംഗ്ടണ്‍: പാക്കിസ്താന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍ക്കത് ഉല്‍ ജിഹാദ് ഇസ്‌ലാമി (ഹുജി) യെ അമേരിക്കയും യു എന്നും ഭീകരസംഘടനയായി പ്രഖ്യാപിച്ചു. പ്രത്യേക പരിശീലനം ലഭിച്ച വിദേശ തീവ്രവാദി ഗ്രൂപ്പിന്റെ പട്ടികയിലാണ് ഹുജിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹുജി തലവന്‍ ഇല്യാസ് കശ്മീരിയുടെ എല്ലാ സാമ്പത്തിക ഇടപാടുകളും യു എന്‍ മരവിപ്പിച്ചിട്ടുണ്ട്. 26/11 ലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ അന്വേഷിക്കുന്ന ഭീകരവാദികളുടെ ലിസ്റ്റില്‍ പെട്ടയാളാണ് കശ്മീരി. 2007 ല്‍ ഹൈദരാബാദ് പള്ളിയിലും വരാണസിയിലും നടന്ന സ്‌ഫോടനത്തില്‍ കശ്മീരിക്ക് പങ്കുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അല്‍ ഖയിദക്കായി പ്രവര്‍ത്തകരെ എത്തിച്ചുകൊടുക്കുന്ന ചുമതലയും കശ്മീരിക്കാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് വിഭാഗം സൂചിപ്പിച്ചു.