manmohanമുബൈ: വികസന പ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ശരിയായി എത്തിച്ചേരാത്തതാണ് നക്‌സലിസം വേരുപിടി­ക്കാന്‍ കാര­ണ­മെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നക്‌സലി­സ­മാണ്. മാവോവാദികളെ തീവ്രവാദികളായി പ്രഖ്യാപിക്കാന്‍ സര്‍­ക്കാര്‍ ആലോചിച്ചി­ട്ടില്ല. മാവോവാദികള്‍ക്ക് രാജ്യത്തിന് പുറത്തുള്ള ശക്തികളുമായി ബന്ധമുണ്ടന്ന കാര്യത്തില്‍ വ്യക്തമായ തെളി­വുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലന്നും എന്നാല്‍ അത്തരം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടന്നും അദ്ദേഹം പറ­ഞ്ഞു.

മാവോവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനി­ച്ചി­ട്ടെ­ന്നും ആയുധംവച്ചു കീഴടങ്ങിയാല്‍ മാ­ത്രമേ സര്‍ക്കാര്‍ മാവോവാ­ദി­ക­ളു­മായി സമാധാന ചര്‍­ച്ച നടത്തുകയു­ള്ളൂ­വെന്നും പ്രധാനമന്ത്രി പറഞ്ഞു.

പാക്കിസ്­ഥാ­നില്‍ ക­ഴി­ഞ്ഞ ദി­വ­സ­ങ്ങ­ളി­ലുണ്ടായ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. ബലൂ­ചിസ്ഥാനിലേക്ക് തീവ്രവാദികളെയും ആയുധങ്ങളും ഇ­ന്ത്യ­യാ­ണ് അ­യ­ക്കു­ന്ന­തെ­ന്ന പാക് ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിന്റെ ആരോപണം മന്‍മോഹന്‍ സിങ് നിഷേധി­ച്ചു. ബലൂ­ചിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ ഒരു തരത്തിലും ഉത്തരവാദിയല്ല. പാ­കിസ്ഥാനിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ തീവ്രവാദം കയറ്റി അയക്കുന്ന പണി ഇന്ത്യക്കില്ല. പാ­കിസ്ഥാനിലെ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഇത് വ്യക്തമായി അറി­യാം­ പ്രധാനമന്ത്രി പറഞ്ഞു.

പാ­ക്കിസ്ഥാനില്‍ സമാധാനമാണ് ഇന്ത്യ ആഗ്രഹിക്കു­ന്നത്. പാ­ക്കിസ്ഥാനിലെ അവസ്ഥ ഏറെ ഗുരുതരമാ­ണ്. തീവ്രവാദം ദക്ഷിണേഷ്യയില്‍ കനത്ത നാശം വിതക്കു­ന്നു. ഇ­വി­ടുത്തെ സമാധാനം ത­കര്‍ക്കുന്നത് തീവ്രവാദികളാണ്. തീവ്രവാദികളെ സഹായിക്കുന്നതിന്റെ തിക്തഫലം പാ­ക്കിസ്ഥാന്‍ തിരിച്ചറിയ­ണം. 26/11 ലെ മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പാ­ക്കി­സ്ഥാ­നാ­ണെന്ന് വിശ്വസി­ക്കുന്നു. മുംബൈയില്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തവര്‍ക്ക് പാ­കിസ്ഥാന്‍ ഉചിതമായ ശിക്ഷ നല്‍കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.