Categories

ഉണ്ണി­ത്താ­നെ­തി­രെ ന­ടപ­ടി കെ പി സി സി പിന്‍­വ­ലി­ച്ചു

തിരുവനന്തപുരം: അ­നാ­ശാ­സ്യ­ത്തി­ന് സ­സ്‌­പെന്‍­ഷ­നിലായ കോണ്‍ഗ്രസ് നേതാവ് രാജ്‌­മോഹന്‍ ഉണ്ണി­ത്താ­നെ­തി­രെ­യു­ള്ള ന­ടപ­ടി പിന്‍­വ­ലി­ക്കാന്‍ കെ പി സി സി തീ­രു­മാനം. കെ പി സി സി ജനറല്‍ സെക്രട്ടറിയായിരുന്ന ഉ­ണ്ണി­ത്താനെ ഒരു സേവാദള്‍ പ്രവര്‍ത്തകയോടൊപ്പം മലപ്പുറത്ത് മഞ്ചേരി­യില്‍ വെ­ച്ച് പി­ടി­കൂ­ടി­യ­തി­നെ തു­ടര്‍­ന്നാ­ണ് കെ പി സി സി ന­ട­പ­ടി­യു­ണ്ടാ­യത്.

2009 ഡിസംബര്‍ 20 നുണ്ടായ സംഭ­വം അ­ന്വേ­ഷി­ക്കാന്‍ കെ പി സി സി എന്‍ പി മൊ­യ്­തീ­നെ നി­യോ­ഗി­ച്ചി­രുന്നു. മൊ­യ്­തീന്‍ ക­മ്മി­റ്റി­യു­ടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌­പെന്‍ഷന്‍ പിന്‍വലിക്കുന്നതെന്ന് സംഘടനാ ചുമതലയുള്ള കെ പി സി സി ജനറല്‍ സെക്രട്ടറി എം ഐ ഷാനവാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാത്രി സ­മയത്ത് മഞ്ചേ­രി­യില്‍ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ താമസത്തിനെത്തിയ ഉണ്ണിത്താനേയും യുവതിയേയും നാ­ട്ടു­കാര്‍ പി­ടി­കൂ­ടു­ക­യാ­യി­രുന്നു.

തങ്ങളുടെ .യാത്ര ഇരുവീട്ടുകാര്‍ക്ക് അറിയാമെന്നും ബാംഗ്ലൂരിലേക്ക് പോകും വഴി വിശ്രമിക്കാനാണ് വീട്ടില്‍ കയറിയതെന്നുമാണ് ഉണ്ണിത്താന്‍ നല്‍കിയ വിശദീകരണം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.