കൊച്ചി: വില്ലന്‍ വേഷങ്ങളില്‍ നിന്ന് മാറി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സിനിമയില്‍ ഹാസ്യ വേഷത്തിലെത്തുന്നു. ‘ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍’ എന്ന ചിത്രത്തില്‍ ഒരു മുഴുനീള ഹാസ്യ കഥാപാത്രത്തെയാണ് ഉണ്ണിത്താന്‍ അവതരിപ്പിക്കുന്നത്. ഇത് വരെ ഉണ്ണിത്താന്‍ രാഷ്ട്രിയ നേതാവിന്റെയും വില്ലന്റെ വേഷങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.

‘ഉപ്പുകണ്ടം ബ്രദേഴ്‌സ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഉപ്പുകണ്ടം ബ്രദേഴ്‌സ് ബാക്ക് ഇന്‍ ആക്ഷന്‍’. പഴയ ഉപ്പുകണ്ടക്കിന്റെ സംവിധായകന്‍ ടി എസ് സുരേഷ് ബാബു തന്നെയാണ് ഇതിന്റെയും സംവിധാനം. തമിഴ് താരം ശ്രീകാന്ത് ആണ് ചിത്രത്തിലെ നായകന്‍ . ബാബു ആന്റണി , ജഗദീഷ് , മോഹന്‍രാജ് , ബൈജു , ക്യാപ്റ്റന്‍ രാജു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട് .