ന്യൂദല്‍ഹി: അനാശാസ്യക്കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ ജാമ്യവ്യവസ്ഥകളില്‍ ഹൈക്കോടതി ഇളവു നല്‍കി. എല്ലാ വെള്ളിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം, ജാമ്യ കാലാവധി തീരും വരെ സംസ്ഥാനം വിട്ടുപോകരുത് എന്നീ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ് നല്‍കിയത്. ഈ രണ്ട് വ്യവസ്ഥക്ക് പുറമെ ഇരുപത്തിയയ്യായിരം രൂപ വീതമുളള രണ്ട് ആള്‍ ജാമ്യത്തിനായിരുന്നു മഞ്ചേരി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉണ്ണിത്താന് ജാമ്യം അനുവദിച്ചത്.

ഉണ്ണിത്താന്‍ ആവശ്യപ്പെട്ട ജാമ്യവ്യവസ്ഥയിലെ രണ്ട് ഇളവുകളും ഹൈക്കോടത ിഅനുവദിച്ചു. കഴിഞ്ഞമാസം ഇരുപതിനാണ് മഞ്ചേരി ഇരുപത്തിരണ്ടാം മൈലില്‍ നാട്ടുകാര്‍ വീടുവളഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താനെയും യുവതിയെയും പിടികൂടിയത്.