എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയുടെ ‘ലീല’യായി ആന്‍ അഗസ്റ്റിന്‍
എഡിറ്റര്‍
Thursday 17th January 2013 10:45am

ഉണ്ണി ആറിന്റെ ചെറുകഥ ലീലയെ അടിസ്ഥാനമാക്കി രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകാനാകും. ആന്‍ അഗസ്റ്റിനാണ് ചിത്രത്തില്‍ ലീലയായി എത്തുന്നത്. ലീലയിലെ പ്രധാന കഥാപാത്രമായ കുട്ടിയപ്പനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

Ads By Google

തിരുവനന്തപുരം, എറണാകുളം, കോട്ടയം, വയനാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കാപ്പിറ്റോള്‍ തിയേറ്ററിന്റെ ബാനറില്‍ രഞ്ജിത്ത് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ലീലയായി മംമ്ത മോഹന്‍ദാസും കുട്ടിയപ്പനായി ശങ്കര്‍ രാമകൃഷ്ണനുമെത്തുമെന്നായിരുന്നു ആദ്യം വന്നിരുന്ന വാര്‍ത്തകള്‍. പിന്നീടാണ് മമ്മൂട്ടിയും ആന്‍ അഗസ്റ്റിനേയും പ്രധാന വേഷത്തിലെത്തിക്കാന്‍ രഞ്ജിത്ത് തീരുമാനിച്ചത്. അടുത്തമാസം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്.

ഉണ്ണി ആറിന്റെ ചെറുകഥ ലീലയുടെ അവസാനം കുട്ടിയപ്പനും ലീലയും നഗ്നരായെത്തുന്ന രംഗമുണ്ട്. സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞ രംഗമായിരിക്കുമിത്. ആനിന്റെ കരിയറില്‍ ലഭിച്ച മികച്ച വേഷമായിരിക്കും ലീലയിലേതെന്നും റിപ്പോര്‍ട്ടുണ്ട്.

Advertisement