എഡിറ്റര്‍
എഡിറ്റര്‍
ഭാരം കുറയ്ക്കല്‍ ഈസി! 87 കിലോയില്‍ നിന്ന് 70 ആയി കുറച്ചെന്ന് ഉണ്ണി മുകുന്ദന്‍
എഡിറ്റര്‍
Tuesday 7th January 2014 2:01pm

unni-mukundan

ഭാരം കുറയ്ക്കുന്ന പരിപാടി ഈസിയാണെന്ന് പറയുകയാണ് നടന്‍ ഉണ്ണി മുകുന്ദന്‍. ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിനായി 80 കിലോ ഭാരമുള്ള താന്‍ അത് 70 ആക്കി കുറച്ചെന്നും ഉണ്ണി പറയുന്നു.

ഒരു ഇന്‍സ്ട്രക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ്  ഭാരം കുറച്ചത്. ആദ്യ ദിവസം 3 മിനിറ്റ് ട്രെഡ് മില്ലില്‍ ഓടാന്‍ പറഞ്ഞു.

ആദ്യ ഒന്നര മിനിറ്റ് നടക്കുവാന്‍ പോലും സാധിച്ചില്ല. അപ്പോള്‍ തടി കുറയ്ക്കുവാന്‍ പറ്റുമോയെന്ന് സംശയമായി. പിന്നീട് എന്തും വരട്ടെയെന്ന് കരുതി മുന്നോട്ട് പോകുകയായിരുന്നെന്നും ഉണ്ണി പറഞ്ഞു.

87 കിലോയുണ്ടായിരുന്നപ്പോള്‍ ഭാരം കുറയ്ക്കുന്നത് പറ്റിയ പണിയല്ലെന്ന് തോന്നിയെങ്കിലും, ഇപ്പോള്‍ മെലിഞ്ഞ് 70 കിലോയെത്തിച്ചു.

80- കിലോയായപ്പോള്‍ ഫാറ്റ് കുറയാത്തൊരവസ്ഥ വന്നു. അപ്പോള്‍ വളരെ നിരാശയാണ് തോന്നിയത്.

എങ്കിലും 10 ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും കഠിന പരിശീലനം തുടങ്ങി. അവസാനം സിനിമ ഷൂട്ടിങ്ങിനെത്തിയപ്പോള്‍ 70 കിലോയായിരുന്നു ഭാരം.

ദിവസം  തോറും മൂന്നു മണിക്കൂറൊക്കെ വര്‍ക്ക് ഔട്ടിനായി മാറ്റിവച്ചു. മൂന്നു മണിക്കൂര്‍ കഠിന പരിശീലനത്തിന് നല്ല എനര്‍ജിയുള്ള ഭക്ഷണം ആവശ്യമാണെന്നും ഉണ്ണി പറയുന്നു.

Advertisement