എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണ്ണം കണ്ടെത്താന്‍ സന്യാസി 10 മണിക്കൂര്‍ സമയം ആവശ്യപ്പെട്ടു
എഡിറ്റര്‍
Friday 1st November 2013 11:41am

Unnavo2

ഉത്തര്‍പ്രദേശ്: ശോഭന്‍ സര്‍ക്കാറിന്റെ സ്വപ്‌നം വിശ്വസിച്ച് സ്വര്‍ണ ഖനനത്തിന് ഇറങ്ങി നിരാശരാകപ്പെട്ട ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ യുടെ മുന്നില്‍ വീണ്ടും അവകാശവാദവുമായി വീണ്ടും സന്യാസി.

സ്വര്‍ണ്ണം കണ്ടെത്താന്‍ 10  മണിക്കൂര്‍ സമയം കൂടി ആവശ്യപ്പെട്ടിരിക്കുകയാണ് ഈ സന്യാസി ഇപ്പോള്‍.

തന്റെ സാന്നിധ്യമുണ്ടെങ്കില്‍ മാത്രമേ സ്വര്‍ണ്ണം കണ്ടെത്താനാകൂ എന്നൊരു പുതിയ വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുകയാണ് ശോഭന്‍ സര്‍ക്കാര്‍.

ഖനനത്തില്‍ നിന്ന് ചിതറിക്കിടക്കുന്ന കല്ലും മണ്ണുമല്ലാതെ മറ്റൊന്നും ലഭിച്ചില്ല എന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്ഥിരീകരണത്തിന് ശേഷം രണ്ട് ദിവസം കഴിഞ്ഞായിരുന്നു സന്യാസിയുടെ ഈ പ്രതികരണം.

തനിക്ക് സ്വര്‍ണ്ണത്തിന്റെ  യഥാര്‍ത്ഥ സ്ഥലം അറിയാമെന്നും 10 മണിക്കൂറിനുള്ളില്‍ താന്‍ സ്വര്‍ണ്ണം കണ്ടെത്തിത്തരാമെന്നുമാണ്    സന്യാസിയുടെ പുതിയ പ്രഖ്യാപനം.

ലഭിക്കുന്ന സ്വര്‍ണ്ണത്തിന്റെ 80% റിസര്‍വ് ബാങ്കിനും അവശേഷിക്കുന്ന 20% പ്രദേശത്തിന്റെ വികസനത്തിനും ഉപയോഗിക്കണമെന്നുമാണ്   ശോഭന്‍ സര്‍ക്കാര്‍ പറയുന്നത്.

ഖനനസ്ഥലത്ത് പ്രവേശിക്കാന്‍ അനുവാദമില്ലാത്തതിന്റെ പേരില്‍ ശോഭന്‍ സര്‍ക്കാര്‍ ദോണ്ടിയ ഘേഡ സന്ദര്‍ശിക്കുകയും ഗംഗയുടെ തീരത്ത് പൂജ നടത്തുകയും ചെയ്തിരുന്നു.

ഖനനം എന്തിന് രഹസ്യമാക്കി വെക്കണമെന്നും  നിധി ലഭിക്കുന്നത് വലിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെ ജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ടാക്കണമെന്ന് ഇദ്ദേഹം നേരത്തേ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 27ന് ഖനനസ്ഥലം സന്ദര്‍ശിക്കാനുള്ള അനുമതിക്ക് വേണ്ടി ശോഭന്‍ കത്തയച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.

ഭൂനിരപ്പില്‍ നിന്ന് 15 അടി താഴെയാണ് ധനമെന്നും രാജ്യത്തിന് വേണ്ടി തനിക്ക് ധനം സമര്‍പ്പിക്കണമെന്നും ശോഭന്‍ സന്യാസി പറഞ്ഞു.

മുന്‍രാജാവ്  രാജാ രാം ബക്‌സ് സിങ് തന്റെ സ്വപ്‌നത്തില്‍ ധനത്തെക്കുറിച്ച് വെളിപാട് നല്‍കി എന്ന സന്യാസിയുടെ പ്രസ്താവനയിന്‍മേലായിരുന്നു ഉത്തര്‍പ്രദേശ് സര്‍ക്കാര്‍  ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയോട് ഖനനത്തിന് ഉത്തരവിട്ടിരുന്നത്.

Advertisement