എഡിറ്റര്‍
എഡിറ്റര്‍
ശ്രുതി ഹാസന് നേരെ അജ്ഞാതന്റെ ആക്രമണം
എഡിറ്റര്‍
Tuesday 19th November 2013 8:24pm

sruthihassancrying

മുംബൈ: ചലച്ചിത്ര നടിയും പ്രമുഖ നടന്‍ കമലഹാസന്റെ മകളുമായ ശ്രുതി ഹാസനു നേരെ ആക്രമണം. മുംബൈയിലെ വസതിയില്‍ വച്ചാണ് ശ്രുതിക്ക് നേരെ അജ്ഞാതന്റെ ആക്രമണമുണ്ടായത്.

രാവിലെ 9.30യോട് കൂടിയായിരുന്നു അതിക്രമിച്ച കയറിയ അജ്ഞാതന്റെ ആ്രക്രമണം. വീടിന്റെ വാതില്‍ തുറന്ന ശ്രുതിയെ ആക്രമി ഉപദ്രവിക്കുകയായിരുന്നു.

ശ്രുതിയിുടെ കഴുത്തിന് കുത്തിപിടിച്ച ഇയാള്‍ കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു. ചെറുത്തുനിന്ന ശ്രുതി ബഹളം വെച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
മല്‍പ്പിടുത്തത്തിനിടെ വാതിലിനുള്ളില്‍ വിരല്‍ കുടുങ്ങി ശ്രുതിക്ക് ചെറുതായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് പോലീസ് കോസെന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സമീപകാലത്ത് ബോളിവുഡ് നടി ബിപാഷ ബാസുവിനു നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു.

Advertisement