എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പ്ലീനം വേദിയില്‍ അജ്ഞാതനായ താടിക്കാരന്റെ ചിത്രം!
എഡിറ്റര്‍
Friday 29th November 2013 1:50pm

cpim

പാലക്കാട്: പാലക്കാട് നടക്കുന്ന സി.പി.ഐ.എം പ്ലീനം വേദിയില്‍ പ്രത്യക്ഷപ്പെട്ട അജ്ഞാതനായ താടിക്കാരന്റെ ചിത്രം വിവാദമാകുന്നു. ലെനിനും സ്റ്റാലിനുമൊപ്പം നില്‍ക്കുന്ന താടിക്കാരനാണ് വിവാദമായിരിക്കുന്നത്.

ചിത്രത്തിലെയാള്‍ക്ക് ഏംഗല്‍സിനോട് സാദൃശ്യമുണ്ടെന്നാണ്  പറയുന്നത്. എന്നാല്‍ ഏംഗല്‍സിനേക്കാള്‍ കയറിയ കഷണ്ടിയാണ്  അജ്ഞാതനുള്ളത്.

പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ കഷണ്ടിയുമായാണ് ഇതിന് സാമ്യമുള്ളത്. എന്നാല്‍ ഡാര്‍വിനില്‍ നിന്നും വ്യത്യസ്തമായ താടിയാണ് അജ്ഞാതന്റേത്. പക്ഷേ, ഡാര്‍വിന്‍ കമ്യൂണിസ്റ്റ് നേതാവുമല്ല.

മെന്‍ഷവിക് നേതാവ് പ്ലെഹനോവിനോട് വിദൂര സാമ്യമുണ്ടെന്നാണ് ചിലരുടെ നിരീക്ഷണം. എന്നാല്‍ ലോകത്തൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിയും പ്ലെഹനോവിനെ കമ്യൂണിസ്റ്റ് നേതാവായി അംഗീകരിച്ചിട്ടില്ല.

ചിത്രം ആരുടേതായാലും ചിത്രം അച്ചടിച്ചവര്‍ക്ക് ആളുമാറിയതെന്നാണ് ചിലര്‍ പറയുന്നത്. സി.പി.ഐ.എം സംസ്ഥാന സമ്മേളനം നടത്തിയത് ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പാണെന്ന ആരോപണം നേരത്തേ വലിയ വിവാദമായിരുന്നു.

Advertisement