എഡിറ്റര്‍
എഡിറ്റര്‍
ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിശാല്‍ ടണ്ടന്റെ മരണത്തില്‍ ദുരൂഹതയേറുന്നു
എഡിറ്റര്‍
Sunday 2nd July 2017 10:39am

 

ഹൈദരാബാദ്: ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വിശാല്‍ ടണ്ടന്‍ എന്ന ജെന്‍ഡര്‍ ആക്ടിവിസ്റ്റിന്റെ ആത്മഹത്യയില്‍ ദുരൂഹതകളേറുന്നു. കഴിഞ്ഞ ദിവസമായിരുന്നു ജെന്‍ഡര്‍ സ്റ്റഡി വിഭാഗത്തില്‍ നാലാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയായ വിശാല്‍ ടണ്ടന്‍ ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.


Also read ആള്‍ക്കൂട്ട കൊലപാതകങ്ങളെ ന്യായീകരിച്ച് അമിത് ഷാ; ‘മുന്‍പ് നടന്നപ്പോള്‍ ചോദ്യം ചെയ്യാത്തവര്‍ ഇപ്പോഴും ചോദ്യം ചെയ്യേണ്ട’


ഹൈദരാബാദിലെ ക്വിയര്‍ പ്രൈഡ് പരേഡുകളിലും ക്വിയര്‍ കാര്‍ണിവലുകളിലും സ്ഥിര സാന്നിധ്യമായിരുന്ന വിശാല്‍ ഹൈദരാബാദിലെ അറിയപ്പെടുന്ന ക്വിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. വിശാല്‍ ടണ്ടന്റെ നിലപാടുകളെക്കുറിച്ച് 2016 ഫെബ്രുവരി 18നു ദേശീയ മാധ്യമമായ ‘ഡെക്കാണ്‍ ക്രോണിക്കിള്‍’ വിശാലിനെക്കുറിച്ച് ആര്‍ട്ടിക്കിളും തയ്യാറാക്കിയിരുന്നു.

ആര്‍ട്ട് ഹിസ്‌റ്റോറിയനെന്നും ഹൈദരാബാദിലെ അറിയപ്പെടുന്ന ക്വിയര്‍ ആര്‍ട്ടിസ്റ്റ് എന്ന രീതിയിലാണ് വാര്‍ത്ത വിശാല്‍ ടണ്ടനെ പരിചയപ്പെടുത്തുന്നത്. തീരുമനങ്ങളെടുക്കുകയും അവ നടപ്പിലാക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്ന വിശാല്‍ ടണ്ടന്റെ ആത്മഹത്യാ വാര്‍ത്ത സഹ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുംബൈ സ്വദേശിയായ വിശാല്‍ 2012 ലാണ് ഹൈരാബാദിലേക്ക് അധ്യാപനത്തിനായി വരുന്നത്. 2001, 2002, 2004 മുംബൈയില്‍ നടന്ന ക്വിയര്‍ പ്രൈഡുകളില്‍ അംഗമായിരുന്നെന്നും പിന്നീട് ഹൈദരാബാദിലെത്തിയ ശേഷം ഇവിടുത്തെ പ്രൈഡുകളുടെ സംഘാടകനായി മാറുകയായിരുന്നു. അത്രയും മനോവീര്യമുള്ള ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഉള്‍കൊള്ളാനാകാതെ കഴിയുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തര്‍.


Dont miss  മനുഷ്യത്വം നഷ്ടപ്പെട്ട മോദി ഭരണകൂടം എല്ലാവരേയും വിലയ്‌ക്കെടുക്കുന്നു; വര്‍ഗീയതക്കെതിരെ ജനകീയ കൂട്ടായ്മകള്‍ ഉയരണമെന്ന് ടീസ്ത സെതല്‍വാദ്


വിശാല്‍ ടണ്ടന്റെ മൃതദേഹത്തോടും യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിച്ച നിലപാടും അദ്ദേഹത്തിന്റെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ക്കുള്ള സംശയം വര്‍ധിപ്പിക്കുകയാണ്. മൃതദേഹം കൊണ്ടുപോകുന്നതിനു മുമ്പ് യൂണിവേഴ്‌സിറ്റി അധികാരികള്‍ ആരും സ്ഥലത്ത് എത്തിയിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ക്വീയര്‍ മൂവ്മെന്റുകളുടെ പ്രധാന സംഘാടകനായ ഒരു ഗവേഷക വിദ്യാര്‍ത്ഥി മാനസിക സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ കഴിയാതെ നില്‍ക്കുകയാണ് ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും ക്വിയര്‍ മൂവ്‌മെന്റുകളിലെ സഹപ്രവര്‍ത്തകരും.

Advertisement