കല്‍പറ്റ:കാലിക്കറ്റ് സര്‍വകലാശാല ബിരുദപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ മാറിയതിനെത്തുടര്‍ന്ന് പരീക്ഷ മാറ്റിവെച്ചു.

വൈത്തിരി ഗവ:ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടത്താനിരുന്ന ബി.എ.എക്കണോമിക്‌സ് രണ്ടാം വര്‍ഷ പരീക്ഷയാണ് മാറ്റിയത്.

രണ്ടാംവര്‍ഷപരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാംവര്‍ഷപരീക്ഷയുടെ ചോദ്യപ്പേപ്പര്‍ നല്‍കിയതാണ് കുഴപ്പം സൃഷ്ടിച്ചത്. ഒന്നാം വര്‍ഷപരീക്ഷ ഇതുവരെ കഴിഞ്ഞിട്ടില്ല.

80 വിദ്യാര്‍ത്ഥികളാണ് വൈത്തിരി സെന്ററില്‍ പരീക്ഷയെഴുതുന്നത്.