എഡിറ്റര്‍
എഡിറ്റര്‍
സര്‍വ്വകലാശാലകള്‍ ഗുണനിലവാരത്തിന് ഊന്നല്‍ നല്‍കണം: പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 6th February 2013 12:15pm

ന്യൂദല്‍ഹി: സര്‍വ്വകലാശാലകള്‍ ഗുണനിലവാരത്തിന് ഊന്നല്‍ കൊടുത്ത് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്. കേന്ദ്ര സര്‍വ്വകലാശാലക വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

നമ്മുടെ രാജ്യത്തെ  ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും തീരെ നിലവാരമില്ലാത്തവയാണ്. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്നും പല സര്‍വ്വകലാശാലകള്‍ക്ക് കഴിഞ്ഞില്ല. ഇത് നമ്മളെ പിറകോട്ട് നയിക്കും. കൂടുതല്‍ ബിരുദങ്ങള്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും അവ തൊഴില്‍ വിപണിയില്‍ പ്രയോജനപ്പെടുത്താന്‍ നമുക്ക് കഴിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആഗോള ശരാശരിയേക്കാള്‍ വളരെ കുറവാണ് നമ്മുടെ രാജ്യത്ത് ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം. എന്നാല്‍ ഇത് 16.6 കോടിയില്‍ നിന്ന് 25.9 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

പതിനൊന്നാം പഞ്ചവത്സര പദ്ധതി കാലത്ത് 51 വിദ്യാലയങ്ങളാണ് പുതുതായി നമ്മുടെ രാജ്യത്ത് തുടങ്ങിയത്. ഇതില്‍ കേന്ദ്ര സര്‍വ്വകലാശാലകളുടെ എണ്ണം 44 ആയി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഓരോ സംസ്ഥാനത്തിനും ഓരോ സര്‍വ്വകലാശാലകള്‍ വീതം ഉണ്ട്.

2003 ലാണ് ഇതിന് മുന്‍പ് വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്. അന്നത്തെ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാമാണ് അതിന് നേതൃത്വം നല്‍കണം. ഇതിന് ശേഷം പ്രണബ് കുമാര്‍ മുഖര്‍ജിയാണ് രാഷ്ട്രപതി ഭവനില്‍ വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചത്.

Advertisement