ന്യൂയോര്‍ക്ക്: ശാസ്ത്രലോകത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ പൂര്‍ണ്ണചിത്രം പുറത്തുവിട്ടു. യുറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് (ഇ എസ് എ )ചിത്രം പുറത്തുവിട്ടിരിക്കുന്നത്. നക്ഷത്രങ്ങളും, ഗ്യാലക്‌സികളും രൂപംകൊള്ളുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇത് സഹായകമാകും.

‘സ്‌പേസ് ടെലിസ്‌കോപ് പ്ലാങ്ക’ാണ് പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി കഴിഞ്ഞവര്‍ഷമായിരുന്നു ഇതിനായുള്ള പ്രത്യേക ഉപഗ്രഹം വിക്ഷേപിച്ചത്. ഇതിനായി 600 മില്യണ്‍ ഡോളര്‍ ചെലവാക്കിയിരുന്നു. ‘ബിഗ് ബാംഗി’നുശേഷമുണ്ടായ ആകാശവ്യതിയാനങ്ങളെക്കുറിച്ച് വിവരങ്ങള്‍ നല്‍കാന്‍ പുതിയ ചിത്രം സഹായിക്കുമെന്ന് (ഇ എസ് എ ) മേധാവി ഡേവിഡ് സൗത്ത് വുഡ് പറഞ്ഞു.