ന്യൂദല്‍ഹി: വിദേശ യൂനിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ ക്യാംപസുകള്‍ തുടങ്ങാന്‍ അനുവാദം നല്‍കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് ഇടതുപാര്‍ട്ടികളുടെ എതിര്‍പ്പ് കാരണം ബില്ലിന് അംഗീകാരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് ഈ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

Subscribe Us:

എട്ട് മാസത്തെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി യു ജി സിയുടെയോ മറ്റ് വിദ്യാഭ്യാസ ഏജന്‍സികളുടെയോ അംഗീകാരം നല്‍കുന്നതോടെ വിദേശ യൂനിവേഴ്‌സിറ്റികള്‍ക്ക് ക്യാംപസ് തുടങ്ങാനാകും.

ഫോറിന്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബില്ല് പ്രകാരം വിദേശ യൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയില്‍ സെന്ററുകള്‍ ആരംഭിക്കാം. കോഴ്‌സുനടത്തി ബിരുദങ്ങള്‍ നല്‍കാന്‍ അനുമതിയും ഇതുപ്രകാരം നല്‍കുന്നുണ്ട്.