കൊടുങ്ങല്ലൂര്‍: വ്യത്യസ്തമായ പല സമരമുറകളും നമ്മള്‍ കണ്ടിട്ടുണ്ട്. വ്യത്യസ്തമായ സമര പരിപാടികള്‍ നടത്തി ശ്രദ്ധേയരാവുന്നതു കോണ്‍ഗ്രസ് നേതാക്കള്‍ക്കും പതിവ് പരിപാടിയാണ്. കഴിഞ്ഞ ദിവസവും കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഒരു വ്യത്യസ്ത സമരമുറയുമായെത്തി. പുഴ നീന്തല്‍ സമരം, യൂത്ത് കോണ്‍ഗ്രസുകാരാണ് നായകന്മാര്‍.

Subscribe Us:

അഴീക്കോട്-മുനമ്പം ജങ്കാര്‍ സര്‍വ്വീസ് പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നീന്തല്‍ സമരം. കൊള്ളാം ഇതു പൊളിക്കുമെന്ന് കരുതിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് ചെറിയൊരു അബദ്ധം പറ്റി. സമരത്തിനിടെ അവശരായ ഏഴു പേര്‍ മുങ്ങിപ്പോയി. ഒടുവില്‍ തീരദ്ദേശ പൊലീസും മത്സ്യത്തൊഴിലാളികളും വെള്ളത്തില്‍ ചാടി നേതാക്കളെ രക്ഷിക്കുകയായിരുന്നു.


Also Read:  സുരക്ഷാ ജീവനക്കാരനെ കൊണ്ട് ഷൂസ് അഴിപ്പിച്ച് രാജസ്ഥാന്‍ പ്രതിപക്ഷ നേതാവ്


ജില്ലാ പഞ്ചായത്ത് അംഗം ശോഭ സുബിന്‍ അടക്കമുള്ള നേതാക്കളാണ് അപകടത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ഒമ്പതു പേരായിരുന്നു സമരത്തിനിറങ്ങിയത്. രണ്ടു പേരെ ബോട്ടില്‍ കരയ്‌ക്കെത്തിക്കുകയായിരുന്നു. ശക്തമായ അടിയൊഴുക്കാണ് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, യൂത്ത് കോണ്‍ഗ്രസിന്റെ സമരം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ചൂട് സോഷ്യല്‍ മീഡിയയെ ഇന്നും വിട്ട് മാറിയിട്ടില്ല. ചിരിപ്പിച്ച് കൊല്ലാനാണോ ഇവരുടെ പരിപാടി എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.