എഡിറ്റര്‍
എഡിറ്റര്‍
‘ ഒരു കാമുകനും നല്‍കി കാണില്ല കാമുകിയുടെ പിറന്നാളിന് ഇതുപോലൊരു സമ്മാനം’; അക്ഷരം കൊണ്ട് നെയ്ത പുടവ കാമുകിയ്ക്ക് സമ്മാനിച്ച ‘ഭയങ്കര കാമുകന്‍’
എഡിറ്റര്‍
Thursday 27th July 2017 6:20pm

കോഴിക്കോട്: കമിതാക്കള്‍ പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് സാധാരണയാണ്. രണ്ടിലൊരാളുടെ പിറന്നാളാണെങ്കില്‍ നല്‍കുന്ന സമ്മാനത്തിന്റെ മധുരം ഒരിത്തിരി കൂടുമെന്നുമുറപ്പാണ്. ഉള്ളിലെ സ്‌നേഹം എത്രയുണ്ടെന്ന് ആ സമ്മാനം വിളിച്ചു പറയും. തന്റെ കാമുകിയുടെ പിറന്നാളിന് വ്യത്യസ്തമായ സമ്മാനം നല്‍കണമെന്ന് ആഗ്രഹിക്കുന്ന കാമുകന്മാര്‍ക്ക് ജെനിത് ഒരു മാതൃകയാണ്. എന്താണെന്നല്ലേ, പറയാം.

തന്റെ പ്രണയിനിക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതിയിരിക്കുകയാണ് ജെനിത് . വില്‍പ്പനയ്ക്കായല്ല തന്റെ പ്രണയിക്കു വേണ്ടി മാത്രമാണ് ജെനിത് എഴുതിയത്. ‘അക്ഷരങ്ങള്‍ കൊണ്ട് നെയ്ത പുടവ’ എന്നാണ് പുസ്തകത്തിന്റെ പേര്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രണയിനിക്ക് താന്‍ നല്‍കിയ സമ്മാനത്തെക്കുറിച്ച് ജെനിത് എഴുതിയത്. ‘പിറന്നാളിന് വേറൊന്നും വേണ്ട എനിക്ക് വേണ്ടി എന്തെങ്കിലും എഴുതിയാല്‍ മതിയെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതുകയായിരുന്നു’വെന്ന് ജെനിത് പറയുന്നു


Also Read:  ‘സ്വീകരിക്കാന്‍ തയ്യാറായിക്കൊള്ളൂ’; സണ്ണി ലിയോണ്‍ കൊച്ചിയിലേക്ക് വരുന്നു 


ജെനിതിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ഇതൊരു പിറന്നാള്‍ സമ്മാനമാണ്… പിറന്നാളിന് വേറൊന്നും വേണ്ട എനിക്ക് വേണ്ടി എന്തെങ്കിലും എഴുതിയാല്‍ മതിയെന്ന് അവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവള്‍ക്കു വേണ്ടി ഒരു പുസ്തകം തന്നെ എഴുതുകയായിരുന്നു… വില്‍പ്പനയ്ക്കുള്ളതല്ല. അവള്‍ക്കു വേണ്ടി മാത്രം എഴുതിയത്… ഞങ്ങളുടെ കഥയും ഞങ്ങള്‍ക്കിടയിലെ കുഞ്ഞു സന്തോഷങ്ങളും എന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഭ്രാന്തുകളും ചേര്‍ത്ത് 100ലധികം താളുകളിലായി ഒരു പ്രണയപുസ്തകം… ഒരിടത്ത് നിന്നും വാങ്ങിക്കാന്‍ കഴിയാത്തത്… എന്റെ ആത്മാവുള്ളത്… ആദ്യം സ്വന്തം വീട്ടുകാര് വായിച്ചത്… ഗിഫ്റ്റ് റാപ്പറില്‍ പൊതിയാന്‍ അമ്മ തന്നെ സഹായിച്ചത്… ആരും സമ്മാനിക്കാത്ത ഏറ്റവും മികച്ചതൊന്ന് അവള്‍ക്കായി സമ്മാനിക്കണമെന്ന എന്റെ നിര്‍ബന്ധത്തിലുപരിയായി എന്നോടുള്ള അവളുടെ ആത്മാര്‍ഥമായ സ്‌നേഹത്തിനുള്ള എന്റെ അര്‍പ്പണം… കടപ്പാട്… അതിനെ ഞാന്‍ ‘അക്ഷരങ്ങള്‍ കൊണ്ട് നെയ്ത പുടവ എന്ന് വിളിക്കുന്നു.’ കഴിഞ്ഞ കുറച്ചു നാളുകളായി ഇതിന്റെ തിരക്കിലായിരുന്നു… കൃത്യസമയത്ത് എത്തിക്കാനുള്ള ഓട്ടം… അവസാന നിമിഷങ്ങളിലെ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ തലേന്ന് വൈകിട്ട് പ്രിന്റ് ചെയ്ത് വാങ്ങിച്ച്, പാതിരയ്ക്ക് വണ്ടിയില്‍ കയറി കിലോമീറ്ററുകള്‍ക്കപ്പുറം അവളുടെ കൈകളില്‍ നേരിട്ട് തന്നെ കൊടുത്തപ്പോഴുള്ള അവളുടെ ഞെട്ടലും സന്തോഷവും നേരിട്ട് കണ്ടു… തൊണ്ടയിടറുന്നത് അറിഞ്ഞു… ആ സന്തോഷത്തില്‍ മനസ് നിറഞ്ഞു… വാക്കുകള്‍ എന്നത്തേക്കുമുള്ള അവളുടെ നിധിയായി മാറുന്നതറിഞ്ഞ് ഇപ്പോള്‍ അഭിമാനിക്കുന്നു… ഇതിലേക്ക് ആശംസാകുറിപ്പുകള്‍ എഴുതിത്തന്നും, ”എന്തായി?” ”എത്തിയോ?” ”കൊടുത്തോ?” എന്ന അന്വേഷണങ്ങളുമായി കൂടെ നിന്ന കൂട്ടുകാര്‍ക്കും കവര്‍ ഡിസൈന്‍ ചെയ്ത് തന്ന ഖശവtu ഇവമിറൃമി മച്ചാനും നന്ദി. ഇതിനായി ഞാന്‍ മറ്റ് ജോലിത്തിരക്കുകള്‍ പറഞ്ഞ് ഒഴിഞ്ഞവരോട് ക്ഷമാപണം. അവള്‍ക്കും ലോകത്തിലെ ആത്മാര്‍ത്ഥമായ പ്രണയങ്ങള്‍ക്കായി സമര്‍പ്പണം.

Advertisement