എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി തര്‍ക്കം: കേന്ദ്രമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു
എഡിറ്റര്‍
Tuesday 13th March 2012 12:15pm

ന്യൂദല്‍ഹി: കേന്ദ്ര തൊഴില്‍ സഹമന്ത്രി ഹരീഷ് റാവത്ത് രാജിവെച്ചു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. രാജിക്കത്ത് പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

‘ രാജി നല്‍കിയിട്ടുണ്ടെന്നു മാത്രമാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ സ്ഥിരീകരിക്കാനാവുക’ റാവത്തുമായി അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയാക്കണമെന്ന റാവത്തിന്റെ ആവശ്യം നിരസിച്ച് എം.പി വിജയ് ബഹുഗുണയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാനുള്ള കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയാക്കണമെന്ന റാവത്തിന്റെ ആവശ്യം തള്ളുന്നത്. പത്ത് വര്‍ഷം മുമ്പ് അവസാനം നിമിഷം റാവത്തിനെ തള്ളി പാര്‍ട്ടി നേതൃത്വം എന്‍.ഡി തിവാരിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കിയിരുന്നു.

രാജിക്കാര്യം സ്ഥിരീകരിക്കാനോ നിരാകരിക്കാനോ റാവത്ത് തയ്യാറായിട്ടില്ല. താനിപ്പോള്‍ ഒന്നും പറയുന്നില്ലെന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.  ഉത്തരാഖണ്ഡിലെ ഹാര്‍ഡ്‌വാര്‍ മണ്ഡലത്തില്‍ നിന്നാണ് റാവത്ത് തിരഞ്ഞെടുക്കപ്പെട്ടത്.

ഏത് തരത്തിലുള്ള പ്രതിസന്ധിയും അഭിമുഖീകരിക്കാന്‍ പാര്‍ട്ടി സുസജ്ജമാണെന്ന് റാവത്തിന്റെ രാജിവാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് നിയുക്ത മുഖ്യമന്ത്രി ബഹുഗുണ പറഞ്ഞു. ‘ ഇത് സമ്മര്‍ദ്ദ തന്ത്രമാണ്. ഞങ്ങള്‍ ഇത് കൈകാര്യം ചെയ്യും’ ബഹുഗുണ വ്യക്തമാക്കി.

Malayalam news

Kerala news in English

Advertisement