എഡിറ്റര്‍
എഡിറ്റര്‍
ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ
എഡിറ്റര്‍
Thursday 17th January 2013 3:30pm

ന്യൂദല്‍ഹി:ബി.ജെ.പി സര്‍ക്കാര്‍ കളമൊഴിഞ്ഞു. ജാര്‍ഖണ്ഡില്‍ രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ. ഭരണത്തിലേറാന്‍ ബി.ജെ.പിയെ സഹായിച്ച ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച സര്‍ക്കരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

Ads By Google

ജെ.എം.എം പിന്തുണപിന്‍വലിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെ നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള ഗവര്‍ണര്‍ സയ്യിദ് അഹമ്മദിന്റെ ശുപാര്‍ഷ പ്രണബ് മുഖര്‍ജി അംഗീകരിക്കുന്നതോടെ ജാര്‍ഖണ്ഡിനെ ഇനി കാത്തിരിക്കുന്നത് രാഷ്ട്രപതി ഭരണമാകും.

2010 ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ പതിനെട്ട് സീറ്റുള്ള ബി.ജെ.പിയെ അത്രതന്നെ അംഗങ്ങളുള്ള ജെ.എം.എമ്മിന്റെ പിന്തുണയാണ് അധികാരത്തിലെത്തിച്ചത്. ഈ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിസ്ഥാനം അലംങ്കരിച്ചത് ഷിബുസോറന്റെ മകന്‍ ഹേമന്ത് സോറനുമായിരുന്നു.

ബി.ജെ.പി ജെ.എം.എം എ.ജെ.എസ്യു കക്ഷികള്‍ സര്‍ക്കാര്‍ രൂപീകരണ സമയത്ത് ഉണ്ടാക്കിയ ധാരണപ്രകാരം മുഖ്യകക്ഷിയായ ജെ.എം.എമ്മും ബി.ജെ.പിയും ഭരണകാലാവധിയില്‍ മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടണമെന്നാണ്.

എന്നാല്‍ വാക്ക് പാലിക്കാന്‍  തയ്യാറാകാത്ത നിലപാടാണ് ബി.ജെ.പി മുഖ്യമന്ത്രി അര്‍ജുന്‍മുണ്ടെ സ്വീകരിച്ചത.്് ഇതാണ് പിന്തുണ പിന്‍വലിക്കാനിടയാക്കിയതെന്നും ജെ.എം.എം നേതാവ് ഷിബുസോറന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഭൂരിപക്ഷമുള്ള ജെഎംഎമ്മിന് അധികാരം കൈമാറുന്നതൊഴിവാക്കാനാണ് മുണ്ടെ നിയമസഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്.

Advertisement