എഡിറ്റര്‍
എഡിറ്റര്‍
ഭേദഗതികളോടുകൂടിയ ലോക്പാലിന് അംഗീകാരം
എഡിറ്റര്‍
Thursday 31st January 2013 12:00pm

ന്യൂദല്‍ഹി: ഭേദഗതികളോട് കൂടിയ ലോക്പാല്‍ ബില്ലിന് കേന്ദ്രമന്ത്രി സഭ അംഗീകാരം. രാജ്യസഭ തിരിഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് പുതിയ ബില്ലിന് സഭ അംഗീകാരം  നല്‍കിയിരിക്കുന്നത്.

Ads By Google

സംസ്ഥാന ലോകായുക്തയെ നിയമിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിന്നും ഒഴിവാക്കി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. മത-രാഷ്ട്രീയ സംഘടനകളെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കി. ലോകായുക്ത നിയമനം കേന്ദ്രസര്‍ക്കാരില്‍ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായതിനെതുടര്‍ന്നാണ് അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്.

ലോക്പാല്‍ നിയമത്തിനായി അഞ്ചംഗ സമിതിയെ രൂപീകരിക്കും. സംസ്ഥാനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ ലോകായുക്ത രൂപീകരിക്കണമെന്നും ബില്ലില്‍ പറയുന്നു. മതരാഷ്ട്രീയ സംഘടനകള്‍ ഒഴികേയുള്ള സംഘടനകള്‍ ബില്ലിന്റെ പരിധിയില്‍ വരും.

2011 ല്‍ ലോകസഭയില്‍ പാസാക്കിയ ലോകസഭ പാസാക്കിയ ബില്ലില്‍ 11 ഭേദഗതികളാണ് മന്ത്രിസഭ പരിഗണിച്ചത്. സന്നദ്ധ സംഘടനകളേയും സംഭാവനകള്‍ സ്വീകരിക്കുന്ന സ്ഥാപനങ്ങളേയും ലോക്പാല്‍ പരിധിയില്‍ കൊണ്ടു വരിക, സി.ബി.ഐ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ നിയമനം കേന്ദ്ര വിജിലന്‍സ് കമ്മീഷന് കൈമാറുക എന്നിവയും ഭേദഗതിയില്‍ പെടും.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തിന് മുകളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയിലും മാറ്റമുണ്ടാകും.

ലോക്പാല്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രാഥമിക ഘട്ടത്തില്‍ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കേണ്ടെന്ന സെലക്ട് കമ്മിറ്റിയുടെ ശുപാര്‍ശയും മന്ത്രി സഭ തള്ളി.

Advertisement