എഡിറ്റര്‍
എഡിറ്റര്‍
ആസ്തികള്‍ ലേലം ചെയ്യാനുള്ള യൂണിനോറിന്റെ നീക്കം സ്‌റ്റേ ചെയ്തു
എഡിറ്റര്‍
Saturday 4th August 2012 4:48pm

ന്യൂദല്‍ഹി:ആസ്തികള്‍ ലേലം ചെയ്യാനുള്ള യൂണിനോറിന്റെ നീക്കം കമ്പനി ലാ ബോര്‍ഡ് തടഞ്ഞു.  അടുത്ത ഹിയറിംഗിന് മുമ്പ് ടെലിനോറിന്റെ ഇന്ത്യയിലെ സംയുക്ത സംരംഭമായ യൂണിനോറിന്റെ ആസ്തികള്‍ വില്‍ക്കരുതെന്നാണ് നിര്‍ദേശം നല്‍കിയത്. ആഗസ്റ്റ് 8നാണ് അടുത്ത ഹിയറിങ് നിശ്ചയിച്ചിരിക്കുന്നത്.

Ads By Google

ഇന്ത്യയിലെ ടെലികോം ബിസിനസ് വില്ക്കാനുള്ള ടെലിനോറിന്റെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പങ്കാളിയായ യൂണിടെക്കാണ് കമ്പനി ലാ ബോര്‍ഡിനെ സമീപിച്ചത്. 32.75% ശതമാനം ഓഹരികളാണ് യുണിടെക്കിന് യുണിനോറിലുള്ളത്.

യൂണിനോര്‍ ബ്രാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ആസ്തികള്‍ വില്‍ക്കാന്‍ കഴിഞ്ഞ ദിവസം താത്പര്യ പത്രം ക്ഷണിച്ചിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ടെലിനോര്‍ താത്പര്യവും പ്രകടിപ്പിച്ചിട്ടുണ്ട്. ടെലിനോറിന് കമ്പനിയില്‍ 67.25% ഷെയറുകളുണ്ട്.

ഇന്ത്യയില്‍ ടെലികോം ലൈസന്‍സ് നഷ്ടപ്പെടാന്‍ കാരണക്കാര്‍ സംയുക്ത പങ്കാളികളായ യൂണിടെക്കാണെന്ന് നേരത്തെ ടെലിനോര്‍ ആരോപിച്ചിരുന്നു.

ലേലതീരുമാനം തടയപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെന്ന് യൂണിനോര്‍ പ്രതികരിച്ചു. കമ്പനിയുടെ നിക്ഷേപകരുടെയും ഉപഭോക്താക്കളുടെയും തൊഴിലാളികളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി നിയമപരമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും യൂണിനോര്‍ വ്യക്തമാക്കി.

Advertisement