എഡിറ്റര്‍
എഡിറ്റര്‍
കുട്ടികളുടെ അവകാശസംരക്ഷണത്തിന് ഭരണകൂടങ്ങള്‍ നടപടികള്‍ സ്വീകരിക്കണം: യൂനിസെഫ്
എഡിറ്റര്‍
Saturday 15th March 2014 8:51am

unisef2

ജനീവ: അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികള്‍ക്ക് നീതി ലഭ്യമാക്കാന്‍ ഭരണകൂടങ്ങള്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കണമെന്ന് യൂനിസെഫ്.

അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ അവ നേടിയെടുക്കാന്‍ കുട്ടികള്‍ക്കു കഴിയുന്നില്ലെന്നും കുട്ടികളുടെ അവകാശസംരക്ഷണത്തിനായി പോരാടുമെന്നും യൂനിസെഫ് പറഞ്ഞു.

മികച്ച ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, പീഡനങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നുമുള്ള സംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ ലോകവ്യാപകമായി ലക്ഷക്കണക്കിന് കുട്ടികളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.

കുട്ടികളുടെ ഭയസംഭ്രമങ്ങള്‍ ഇല്ലാതാക്കാന്‍ ജഡ്ജിമാര്‍, പൊലീസ് ഓഫിസര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ അവരുമായി തുറന്ന സംഭാഷണങ്ങള്‍ നടത്തണമെന്നും യൂനിസെഫ് റീജനല്‍ ഡയറക്ടര്‍ മേരി പിയറി പൊയറിര്‍ നിര്‍ദേശിച്ചു.

വളരെ കുറച്ചു പേര്‍ക്കുമാത്രമാണ് പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നത്. നീതിന്യായ വ്യവസ്ഥയിലൂടെ കുട്ടികള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം- അവര്‍ പറഞ്ഞു.

Advertisement