എഡിറ്റര്‍
എഡിറ്റര്‍
ബാഴ്‌സയില്‍ താന്‍ സന്തോഷവാനായിരുന്നില്ലെന്ന് നെയ്മര്‍
എഡിറ്റര്‍
Tuesday 22nd August 2017 12:03am

പാരീസ്: ബാഴ്‌സലോണയില്‍ താന്‍ സന്തോഷവാനായിരുന്നില്ലെന്ന് നെയ്മര്‍. ടോലസിനെതിരായ മത്സരത്തിനുശേഷമാണ് നെയ്മറുടെ പ്രതികരണം.

‘ബാഴ്‌സയിലെ ഡയറക്ടര്‍മാരോട് എനിയ്ക്ക് അഭിപ്രായവ്യത്യാസമുണ്ട്. ബാഴ്‌സലോണയെ സംബന്ധിച്ച് അവരല്ല ക്ലബിനെ നയിക്കേണ്ടത്. ക്ലബിന് അതിലും മികച്ച ആളുകളെ കിട്ടും. ‘


Also Read: യുവരാജ് തിരിച്ച് വരണമെങ്കില്‍ കളിപ്പിക്കണം പുറത്തിരുത്തുകയല്ല വേണ്ടത്;ബി.സി.സി.ഐയ്ക്കെതിരെ തുറന്നടിച്ച് ഗംഭീര്‍


എന്നാല്‍ ക്ലബിലെ തന്റെ മത്സരങ്ങള്‍ ആസ്വദിച്ചാണ് കളിച്ചതെന്നും മൈതാനത്ത് ആത്മാര്‍ത്ഥതയോടെയാണ് പന്തു തട്ടിയതെന്നും താരം പറഞ്ഞു. പി.എസ്.ജി ടോലസിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിനു പിന്നാലെയായിരുന്നു നെയ്മറുടെ പ്രതികരണം.

മത്സരത്തില്‍ പി.എസ്.ജിയ്ക്കായി രണ്ട് ഗോള്‍ നേടിയ നെയ്മര്‍ മൂന്ന ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. പി.എസ്.ജിയില്‍ നെയ്മറെത്തതിയതോടെ ടീം വര്‍ധിതവീര്യത്തോടെയാണ് കളിക്കളത്തിലറങ്ങുന്നത്. എന്നാല്‍ നെയ്മറുടെ അഭാവം ബാഴ്‌സയെ കാര്യമായി ബാധിക്കുന്നുണ്ട്. സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സ ചിരവൈരികളായ റയലിനോട് പരാജയപ്പെട്ടിരുന്നു.

Advertisement