എഡിറ്റര്‍
എഡിറ്റര്‍
ചാര്‍മിനാര്‍, ഗോല്‍ക്കോണ്ട കോട്ടകള്‍ പൈതൃക പട്ടികയില്‍പെടുത്തിയേക്കും
എഡിറ്റര്‍
Sunday 26th August 2012 12:38pm

ന്യൂദല്‍ഹി: ഹൈദരാബാദിലെ ഖുത്ബ് പൈതൃകത്തിന്റെ ഭാഗമായുള്ള ചാര്‍മിനാര്‍, ഗോല്‍ക്കോണ്ട കോട്ടകള്‍ യുനെസ്‌കോ അധികൃതര്‍ അടുത്ത മാസം പരിശോധിക്കും. 2013ലെ ലോക പൈതൃകപട്ടികയില്‍പെടുത്തുന്നതിനാണ് പരിശോധന.

Ads By Google

ഇതേസമയത്തുതന്നെ യുനെസ്‌കോയുടെ രാജ്യാന്തര പ്രകൃതി സംരക്ഷണ യൂണിയന്റെ മറ്റൊരു പാനല്‍ ഹിമാചല്‍ പ്രദേശിലെ ഗ്രേറ്റ് ഹിമാലയന്‍ നാഷനല്‍ പാര്‍ക്ക് സന്ദര്‍ശിക്കും. ഇരു സ്ഥലങ്ങളെയും 2013ലെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ യുനെസ്‌കോയോട് അഭ്യര്‍ഥിച്ചിരുന്നു.

യുനെസ്‌കോയുടെ സ്മാരക പരിശോധനയ്ക്കുള്ള രാജ്യാന്തര കൗണ്‍സിലിലെ അംഗങ്ങളാണ് സെപ്റ്റംബറില്‍ ചാര്‍മിനാര്‍, ഗോല്‍ക്കോണ്ട കോട്ടകള്‍ സന്ദര്‍ശിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ ലോക പൈതൃക പട്ടികയില്‍പെടുന്ന 27 സ്ഥലങ്ങളുണ്ട്.

Advertisement