എഡിറ്റര്‍
എഡിറ്റര്‍
ടീം ഉടമകള്‍ ഐ.പി.എല്‍ നിയമങ്ങളെ കുറിച്ച് ബോധവാന്മാരാകണം
എഡിറ്റര്‍
Saturday 8th June 2013 3:03pm

srk

മുംബൈ: ഐ.പി.എല്‍ വാതുവെപ്പ് കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയിലും മൗനം പാലിച്ചിരിക്കുകയായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ് ഉടമ ഷാരൂഖ് ഖാന്‍.

ഇപ്പോള്‍ ഷാരൂഖും തന്റെ മൗനം വെടിഞ്ഞിരിക്കുകയാണ്. മത്സരത്തിന്റെ നിയമങ്ങള്‍ അറിയാത്ത ഉടമകളാണ് ഐ.പി.എല്ലിന്റെ അപമാനമെന്നാണ് ഷാരൂഖ് പറഞ്ഞിരിക്കുന്നത്.

Ads By Google

ടീം ഉടമ മത്സരത്തിന്റെ നിയമങ്ങള്‍ അറിയാന്‍ ബാധ്യസ്ഥനാണ്. എല്ലാ നിയമങ്ങള്‍ക്കും എന്തെങ്കിലും പഴുത് കാണും. അതൊക്കെ തിരിച്ചറിയാന്‍ ടീം ഉടമയ്ക്ക് കഴിയണം.  ഷാരൂഖ് പറയുന്നു.

ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണങ്ങള്‍ കൂടുതല്‍ ഉന്നതരിലേക്ക് നീങ്ങിക്കൊണ്ടിരിക്കേയാണ് കിങ് ഖാന്റെ പരാമര്‍ശം. രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളായ ഷില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രയും വാതുവെച്ചതായി കണ്ടെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഷാരൂഖിന്റെ പ്രതികരണം.

Advertisement