handcuff-rwദു­ബൈ­: കുപ്ര­സിദ്ധ അധോ­ലോക നായ­കന്‍ ബണ്ണന്‍ജെ രാജ­(40) ദുബൈ പോ­ലി­സി­ന്റെ പി­ടി­യി­ലാ­യ­താ­യി റി­പ്പോര്‍ട്ട്. അറ­സ്റ്റ് വിവ­രം പോ­ലീസ് ഔദ്യോ­ഗി­ക­മായി വെളി­പ്പെ­ടു­ത്തി­യി­ട്ടില്ല. എ­ന്നാല്‍ കര്‍­ണാ­ടക ഡി.ജി.പി അജയ് കുമാര്‍ സിംഗ് ഇക്കാര്യം സ്ഥി­രീ­ക­രി­ച്ചി­ട്ടുണ്ട്.

വ്യാജ പാസ്‌­പോര്‍­ട്ടു­മായി മലേ­ഷ്യ­യി­ലേക്ക് ക­ട­ക്കു­ന്ന­തി­നിടെ തിങ്ക­ളാ­ഴ്­ച­യാണ് ബണ്ണന്‍ജെ രാജ ദുബൈ വിമാ­ന­ത്താ­വ­ളത്തില്‍ പിടി­യി­ലാ­യ­ത്. കര്‍­ണാ­ടക പോ­ലീ­സ് പി­ടി­കി­ട്ടാ­പ്പു­ള്ളി­യാ­യി പ്ര­ഖ്യാ­പിച്ച ഇ­യാ­ളെ ഇന്റര്‍ പോള്‍ അ­ന്വേഷി­ച്ച് വ­രി­ക­യാ­യി­രുന്നു. ചി­ല രേ­ഖ­കള്‍ ശ­രി­യാ­ക്കി­യാല്‍ ഇ­യാ­ളെ ഇ­ന്ത്യ­ക്ക് കൈ­മാ­റാ­നാ­കു­മെ­ന്നാ­ണ് ക­രു­തു­ന്ന­ത്. ഇ­ക്കാ­ര്യം ദുബൈ പോ­ലീ­സ് കര്‍­ണാ­ടക പോ­ലീ­സി­നെ അ­റി­യി­ച്ച­താ­യാ­ണ് വി­വരം.

ഉ­ഡു­പ്പി­യിലെ ഒരു ഗ്രാമത്തില്‍ ജനിച്ച രാജേ­ഷ്­കു­മാര്‍ കുപ്ര­സിദ്ധ അധോ­ലോക രാജാവ് മുത്തപ്പ റൈ­യുടെ സംഘത്തില്‍ അംഗ­മാ­യാ­ണ് മാഫി­യ രം­ഗ­ത്തേ­ക്ക് വ­രു­ന്നത്. മംഗ­ലാ­പു­രത്തെ മയൂര്‍ ബില്‍­ഡേ­ഴ്‌സ് ആന്റ്് ഡെവ­ല­പ്പേ­ഴ്‌സ് ഉടമ സുബ്ബ റാവു­വിനെ വധിക്കാന്‍ ശ്രമി­ച്ച­തുള്‍­പ്പെടെ ആയു­ധ­ക്ക­ടത്ത്, കൊല­പാ­തകം, വധഭീ­ഷണി, കവര്‍ച്ച എന്നി­ങ്ങനെ 40 കേസു­കള്‍ ബാം­ഗ്ലൂര്‍, മംഗ­ലാ­പുരം, മണി­പ്പാല്‍, ഉഡുപ്പി, മല്‍പെ പോലിസ് സ്‌റ്റേ­ഷ­നു­കളില്‍ ഇയാ­ളുടെ പേ­രി­ല്‍ ര­ജി­സ്റ്റര്‍ ചെ­യ്­തി­ട്ടുണ്ട്. 1998ല്‍ ഇ­യാള്‍ ദുബൈ­യി­ലേക്ക് കടന്നു. ഇവിടെ ഹോട്ടല്‍ വ്യവ­സായ രം­ഗ­ത്ത് പ്ര­വര്‍­ത്തി­ച്ചു­വ­രി­ക­യാ­യി­രുന്നു. ഇ­യാ­ളെ പി­ടി­കൂ­ടു­ന്ന­തിന് കര്‍­ണാ­ടക പോലിസ് ഇന്‍­റര്‍­പോ­ളി­ന്റെ സഹായം തേടി­യി­രുന്നു. കുറ്റ­വാ­ളി­കളെ കൈ­മാ­റു­ന്നത് സംബ­ന്­ധിച്ച് ഇന്ത്യയും യു.എ.ഇയും തമ്മില്‍ 1999ല്‍ ധാര­ണയില്‍ ഒപ്പു­വെ­ച്ചി­ട്ടുണ്ട്.