കാലിഫോര്‍ണിയ: അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ക്കിടയില്‍ മുങ്ങിപ്പോയ സമുദ്രത്തെക്കുറിച്ച് പഠിക്കാന്‍ റൊബോട്ടും. ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് പുതിയ ദൗത്യത്തിനായി റൊബോട്ടിനെ നിയോഗിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 12 വരെയാണ് റൊബോട്ട് മഞ്ഞുപാളികള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുക.

മഞ്ഞുപാളികളുടെ ഉരുകല്‍മൂലം സമുദ്രജലത്തിനുണ്ടായ മാറ്റങ്ങളെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ഗവേഷണം നടത്താന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് ശാത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്റാര്‍ട്ടിക്ക പ്രദേശത്ത് ഗവേഷണം നടത്തുക. സമുദ്രാന്തര്‍ഭാഗത്തെ ഗവേഷണങ്ങള്‍ക്കായി ‘ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ വെഹിക്കിള്‍’ എന്ന ഉപകരണമാണ് ഉപയോഗിക്കുക.

Subscribe Us: