മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് മൂന്നു പേര്‍ മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം.

Ads By Google

പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.

നിര്‍മാണം പുരോഗമിക്കുകയായിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീഴുകയായിരുന്നു. പരിക്കേറ്റവരെ മുംബൈയിലെ കൂപ്പര്‍ ഹോസ്പിറ്റലിലും ദേശായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എട്ടു ഫയര്‍യൂണിറ്റുകളും ആംബുലന്‍സുകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തകര്‍ന്നുവീണ പാലത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപെടുത്തിയതായി ബിഎംഎസ് ദുരന്ത നിവാരണ സംഘം അറിയിച്ചു.

പാലം തകര്‍ന്നതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. പാലം നിര്‍മാണത്തിന്റെ ചുമതലയുള്ള കമ്പനിക്കെതിരെ കേസെടുത്തതായി മുംബൈ പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അന്വേഷണം ആരംഭിച്ചു.