ന്യൂദെല്‍ഹി: ലോട്ടറികേസില്‍ മേഘാ ഏജന്‍സിക്കുവേണ്ടി കോടതിയില്‍ ഹാജറായ കോണ്‍ഗ്രസ്സ് ദേശീയ വക്താവ് അഭിഷേക് മനു സിംഗ് വി യോട് കോണ്‍ഗ്രസ്സിന്‍റെ ഔദ്യോഗിക പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്. ഒരാഴ്ച്ചകാലത്തേക്കാണ് വിലക്ക്. ജയന്തിനടരാജനും ഷക്കീല്‍ അഹമ്മദുമായിരിക്കും ഇനി കോണ്‍ഗ്രസ്സിനുവേണ്ടി ഒരാഴ്ച്ചകാലം പത്രസമ്മേളനങ്ങളില്‍ പങ്കെടുക്കുക.

അഭിഷേക് മനുസിംഗ് വിയെ ലോട്ടറിമാഫിയയും തോമസ് ഐസക്കും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായാണ് അഭിഭാഷകനായി എത്തിയതെന്ന് രമേഷ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ആര്‍ക്കും വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന ആളാണോ കോണ്‍ഗ്രസ്സിന്‍റെ നേതാവ് അഭിഷേക് എന്ന് മന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. എന്തായാലും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വം ഇടപെട്ടതോടെ പ്രശ്നം ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.