ടൗണ്‍സ്‌വീല്‍ : അണ്ടര്‍ 19 ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.

Ads By Google

തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 225 ആണ് നേടിയത്. ഇന്ത്യക്ക് വേണ്ടി സന്ദീപ് ശര്‍മ നാലും രവികാന്ത് സിങ്, ബാബ അപരാജിത് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. പുറത്താകാതെ 111 റണ്‍സാണ് ഉന്മുക്ത് നേടിയത്. സന്ദീപ് പട്ടേല്‍ 62 റണ്‍സും  ബാബ അപരാജിത് 33 റണ്‍സും നേടി.

ഓസ്‌ട്രേലിയക്ക് വേണ്ടി വില്യം ബോസിസ്‌റ്റോ 87 ഉം ഓസ്റ്റന്‍ ടര്‍ണര്‍ 43 ഉം റണ്‍സ് നേടി.