എഡിറ്റര്‍
എഡിറ്റര്‍
അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ ഫൈനലില്‍
എഡിറ്റര്‍
Thursday 23rd August 2012 1:29pm

ടൗണ്‍സ്‌വീല്‍: അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ന്യൂസിലാന്റിനെ ഒമ്പത് റണ്‍സിന് പരായപ്പെടുത്തിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റ് നേടിയത്. ഓസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 209 നേടിയപ്പോള്‍ ന്യൂസിലാന്റിന് നിശ്ചിത ഓവറില്‍ 200 നേടാനേ സാധിച്ചുള്ളൂ.

Ads By Google

പ്രശാന്ത് ചോപ്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍(52). ബാബാ അപരാജിത് 44 ഉം ഉംമുക്ത് ചന്ദ് 31 റണ്‍സ് വീതം നേടി. സന്ദീപ് ശര്‍മ, രവികാന്ത് സിങ്, ഹര്‍മീത് സിങ് എന്നിവര്‍ ചേര്‍ന്നാണ് ന്യൂസിലാന്റിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയത്. മൂവരും രണ്ട് വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ പാക്കിസ്ഥാനെയാണ് ടീം പരാജയപ്പെടുത്തിയത്.

Advertisement