Categories

അണ്ടര്‍ 19 ഏഷ്യാ കപ്പ്: സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍

sanju

ന്യൂദല്‍ഹി: ഏഷ്യാകപ്പിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി മലയാളിയായ സഞ്ജു സാസണിനെ തിരഞ്ഞെടുത്തു.  മഹാരാഷ്ട്രയില്‍ നിന്നുള്ള വിജയ് സോളാണ് ക്യാപ്റ്റന്‍.

യു.എ.ഇയില്‍ അടുത്ത മാസം 28 മുതലാണ് മത്സരങ്ങള്‍ നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ പങ്കെടുക്കും.

ഇന്ത്യ ഉള്‍പ്പെടുന്ന ഒന്നാം ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍, നേപ്പാള്‍, യു.എ.ഇ എന്നീ ടീമികളാണുള്ളത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മലേഷ്യ എന്നീ രാജ്യങ്ങളാണുള്ളത്.

29-ന് നേപ്പാളിവനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജനുവരി നാലിന് ഷാര്‍ജയിലായിരിക്കും ഫൈനല്‍ നടക്കുക.

ദല്‍ഹിയില്‍ നടന്ന ജൂനിയര്‍ സെലക്ഷന്‍ കമ്മറ്റി യോഗത്തിലാണ് ടീമിനെ തിരഞ്ഞെടുത്തത്.

Tagged with: |