13 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഫേസ് ബുക്ക് അക്കൗണ്ടുകള്‍ ഡിസ്മിസ് ചെയ്യാന്‍ ഫേസ് ബുക്ക് ആലോചിക്കുന്നു. ലോകത്തിലെ ലക്ഷക്കണക്കിന് കുട്ടികളാണ് തങ്ങളുടെ പ്രൊഫൈലില്‍ വയസ്സുമാറ്റി അക്കൗണ്ട് തുടങ്ങിയത്.

ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഉണ്ടാക്കുന്ന അക്കൗണ്ടുകള്‍ തിരിച്ചറിയാനും ഫേസ് ബുക്ക് വഴിയൊരുക്കുന്നുണ്ട്. ഫേസ്ബുക്കില്‍ അക്കൗണ്ടുള്ള കുട്ടികളെയൊക്കെ അവരുടെ രക്ഷിതാക്കളുടെ അക്കൗണ്ടുമായി കണക്ട് ചെയ്യിപ്പിക്കുന്ന സംവിധാനമാണ് ഇത്.

രക്ഷിതാക്കളറിയാതെ അക്കൗണ്ട് തുടങ്ങാമെന്ന് കരുതിയാല്‍ ഇനി അത് പിടിക്കപ്പെടും. കുട്ടികള്‍ അക്കൗണ്ട് തുടങ്ങുന്നത് ആദ്യം അറിയുക അവരുടെ രക്ഷിതാക്കള്‍ തന്നെയായിരിക്കും.

അതുപോലെ തന്നെ 13 വയസ്സില്‍ താഴെയുള്ളവരുടെ ഫേസ്ബുക്ക് ഓണ്‍ലൈന്‍ ചാറ്റിംഗും ഫേസ് ബുക്ക് നിരോധിക്കുന്നുണ്ട്. വാള്‍ സ്ട്രീറ്റ് ജേണലാണ് ഫേസ്ബുക്കിന്റെ ഈ മാറ്റത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഓണ്‍ലൈന്‍ ചാറ്റിംഗില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കേണ്ടത് രക്ഷിതാക്കളാണെന്നും ഫേസ് ബുക്ക് വൃത്തങ്ങള്‍ അറിയിച്ചു .