ലണ്ടന്‍: വോട്ടുവില്‍പ്പനയെച്ചൊല്ലി 2018ലെയും 2022ലെയും ലോകകപ്പ് ഫുട്‌ബോള്‍ വേദി നിര്‍ണയിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ചില രാജ്യങ്ങളില്‍ നിന്നും വോട്ടുചെയ്യാനായി പണംവാങ്ങിയെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് നൈജീരിയയുടേയും താത്തിയുടേയും അംഗങ്ങളെ ഫിഫ എക്‌സിക്യൂട്ടിവ് കമ്മറ്റിയില്‍ നിന്നും 30 ദിവസത്തേക്ക് പുറത്താക്കിയിട്ടുണ്ട്.

അമേരിക്കയിലെ കണ്‍സോഷ്യം എന്ന വ്യാജേന ഇവരെ സമീപിച്ചവരില്‍ നിന്നും പണംവാങ്ങിയിട്ടുണ്ടെന്ന് സണ്‍ഡേ ടൈംസ് നേരത്തേ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഫിഫ പറത്താക്കിയത്. ഇംഗ്ലണ്ട്, റഷ്യ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഹോളണ്ട് എന്നീ രാഷ്ട്രങ്ങളാണ് 2018 ലോകകപ്പിനായി മല്‍സരിക്കുന്നത്. ദക്ഷിണകൊറിയ, ജപ്പാന്‍, ഖത്തര്‍, അമേരിക്ക, ആസ്‌ട്രേലിയ എന്നിവയാണ് 2022 ലോകകപ്പ് വേദിക്കായി മല്‍സരിക്കുന്നത്.